ബംഗാളിൽ ബിജെപി പടിക്ക് പുറത്ത്; ഇരുനൂറിലേറെ സീറ്റുകളിൽ തൃണമൂൽ മുന്നേറ്റം, തിരിച്ചുവരവിന്റെ പാതയിൽ മമത
Sunday 02 May 2021 2:43 PM IST
കൊൽക്കത്ത: ബംഗാളിൽ ഇരൂനൂറിനുമുകളിൽ സീറ്റുകളിൽ മുന്നേറി തൃണമൂൽ കോൺഗ്രസ്. കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകൾ വേണമെന്നിരിക്കെയാണ് തൃണമൂൽ ശക്തമായ മുന്നേറ്റം നടത്തി ഭരണമുറപ്പിച്ചിരിക്കുന്നത്. അതേസമയം നന്ദിഗ്രാമിൽ ഒരുവേള പിന്തളളപ്പെട്ട മമത തിരിച്ചു വരവ് നടത്തി. തുടക്കത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരി ഇവിടെ അയ്യായിരത്തോളം വോട്ടിന്റെ ലീഡ് നേടിയിരുന്നു.
നിലവിൽ 202 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. 86 സീറ്റുകളിൽ ബി.ജെ.പിയും ഒരു സീറ്റിൽ സി.പി.എമ്മും മൂന്നിടങ്ങളിൽ മറ്റുളളവരും മുന്നിട്ടുനിൽക്കുന്നു. ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാൾ നിയമസഭയിലുള്ളത്. എട്ടുഘട്ടമായി 292 സീറ്റുകളിലേയ്ക്കാണ് വോട്ടിംഗ് നടന്നത്. ബാക്കി രണ്ട് സീറ്റുകളിൽ മേയ് 16ന് തിരഞ്ഞെടുപ്പ് നടക്കും.