അഴീക്കോട് കെ വി സുമേഷിന് അട്ടിമറി ജയം, കെ എം ഷാജിയെ പരാജയപ്പെടുത്തിയത് അയ്യായിരത്തിലധികം വോട്ടുകൾക്ക്

Sunday 02 May 2021 3:10 PM IST

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സുമേഷിന് അട്ടിമറി ജയം. യു ഡി എഫ് സ്ഥാനാർത്ഥി കെ എം ഷാജിയെ 5605 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.മണ്ഡലത്തിൽ കനത്ത മത്സരമാണ് നടന്നത്.

അഴീക്കോട് മണ്ഡലത്തിൽ വിജയിക്കുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്നമായിരുന്നു. ഇടതുകോട്ടയായ അഴീക്കോട് ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ മുസ്​ലിം ലീഗിലെ കെ എം ഷാജി രണ്ട് തവണ ജയിച്ചുകയറിയത് പാർട്ടിയ്ക്ക് കനത്ത ആഘാതമായിരുന്നു ഏൽപിച്ചത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 21857 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഈ നേട്ടം നിലനിര്‍ത്താനായില്ല. തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 6454 വോട്ടുകള്‍ക്ക് എല്‍ഡിഎഫിനായിരുന്നു ലീഡ്.