നന്ദിഗ്രാമിൽ പരാജയം രുചിച്ച് മമത; ബംഗാളിന്റെ പെൺപുലിയെ ബിജെപിയുടെ സുവേന്ദു അധികാരി തോൽപ്പിച്ചത് 1957 വോട്ടിന്
കൊൽക്കത്ത: നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയിൽ നിന്നും പരാജയം ഏറ്റുവാങ്ങി മമത ബാനർജി. 1957 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു മമതയെ തോൽപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. നന്ദിഗ്രാമിലെ ജനവിധി താൻ അംഗീകരിക്കുന്നു എന്നാണ് മമത പ്രതികരിച്ചിരിക്കുന്നത്. നേരത്തെ 1200 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മമത സുവേന്ദുവിനെ പരാജയപ്പെടുത്തി എന്ന വാർത്തകൾ വന്നിരുന്നു.
മണ്ഡലത്തിൽ മമത തന്നെയാണ് ജയം നേടിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പറഞ്ഞിരുന്നത്. എന്നാൽ ഒരു മണിക്കൂറിനു ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ മമതയുടെ ജയം പ്രഖ്യാപിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രസ്താവന പിൻവലിക്കുകയായിരുന്നു.
തുടർന്ന്, കമ്മീഷന്റെ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ടിഎംസി നേതാവായ മമത അറിയിച്ചു. അതേസമയം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ തുടർഭരണത്തിനായി തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ 294 സീറ്റുകളിപ്പോൾ 212 എന്നതിലും തൃണമൂൽ കോൺഗ്രസ് തന്നെയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 78 മണ്ഡലങ്ങളിൽ മുന്നിലാണ്. രണ്ട് മണ്ഡലങ്ങളിൽ മറ്റ് പാർട്ടികളാണ് മുന്നേറുന്നത്.
content details: mamata banerjeee defeated by suvendhu adhikari in bengal nandhigram.