യു.ഡി.എഫിന് ആശ്വസിക്കാം, മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് വിജയം, ഭൂരിപക്ഷത്തിൽ വൻ ഇടിവ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ അടിപതറിയ യു,ഡി..എഫിന് ആശ്വസിക്കാൻ ഒരു വിജയം..മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി എം.പി.അബ്ദുസമദ് സമദാനി വിജയിച്ചു.. 1,14,615 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.പി.സാനുവിനെ സമദാനി പരാജയപ്പെടുത്തിയത്. എന്നാൽ ഭൂരിപക്ഷത്തിൽ ഒരുലക്ഷത്തിനടുപ്പിച്ച് വോട്ടുകളാണ് കുറഞ്ഞത്..
പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 2019-ല്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്. സാനു തന്നെയായിരുന്നു അന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 93913 വോട്ടുകള്‍ ഇത്തവണ സാനുവിന് അധികം നേടാനായി. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച എ.പി.അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചയത്രയും വോട്ട് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വോട്ട് നില
അബ്ദുസമദ് സമദാനി (യുഡിഎഫ്)- 5,38,248
വി.പി.സാനു (എല്‍ഡിഎഫ്)- 4,23,633
എ.പി.അബ്ദുള്ളക്കുട്ടി- 68,935