ടോർച്ച് തെളിഞ്ഞില്ല,​ കമലഹാസനും പരാജയപ്പെട്ടു,​ ബി.ജെ.പി സ്ഥാനാർത്ഥിയോട് തോറ്റത് 1500 വോട്ടിന്,​ മക്കൾ നീതി മയ്യത്തിന് സമ്പൂർണ തോൽവി

Sunday 02 May 2021 10:30 PM IST

ചെന്നൈ: തമിഴ്നാട് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസനും പരാജയപ്പെട്ടു, ഇതോടെ മക്കൾ നീതി മയ്യത്തിന്റെ മുഴുവൻ സ്ഥാനാർ‌ത്ഥികളും തോറ്റു. കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമൽ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500 വോട്ടുകൾക്ക് പരാജയപ്പെട്ടത്.

അതേസമയം തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഡി.എം.കെ മികച്ച വിജയം നേടി . 234ല്‍ 158 സീറ്റുകളില്‍ ഡി.എം.കെ സഖ്യം വിജയിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴകത്ത് ഡി.എം.കെ. അധികാരത്തില്‍ തിരിച്ചെത്തുന്നത്. അണ്ണാ ഡി.എം.കെ ബിജെപി സഖ്യം 75 സീറ്റുകളില്‍ ഒതുങ്ങി. ഖുശ്ബു അടക്കം ബി.ജെ.പിയുടെ താരസ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. എടപ്പാടി പളനിസ്വാമി, ഒ പനീര്‍സെല്‍വം അടക്കമുള്ള അണ്ണാഡിഎംകെ നേതാക്കളുടെ വോട്ടിംഗ് തമാനത്തില്‍ വന്‍ ഇടിവുണ്ടായി. കോവില്‍പ്പാട്ടിയില്‍ മത്സരിച്ച ദിനകരന്‍ പരാജയപ്പെട്ടു. ഖുശ്ബു അടക്കമുള്ള താരങ്ങള്‍ പരാജയപ്പെട്ടെങ്കിലും അഞ്ച് സീറ്റുമായി അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് ബി.ജെ.പി ആശ്വാസമായി.