സെറ്റ്: 20 വരെ രജിസ്‌ട്രേഷൻ

Monday 03 May 2021 8:50 PM IST

തിരുവനന്തപുരം: ഹയർ സെക്കറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് വൈകിട്ട് 5വരെ നടത്താം. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2020 ഏപ്രിൽ 21നും 2021 മേയ് 20നും ഇടയിൽ ലഭിച്ചതായിരിക്കണം) വിജയിച്ചാൽ ഹാജരാക്കണം.