ഇ​ട​മു​ള​യ്‌​ക്ക​ൽ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​'​ മന്ത്രി ​പ്ര​സി​ഡ​ന്റ് '

Tuesday 04 May 2021 4:46 AM IST


കൊ​ല്ലം​:​ ​ആ​ർ.​ ​ബാ​ല​കൃ​ഷ്ണ​പി​ള്ള​ ​ഒ​രേ​സ​മ​യം​ ​എം.​പി​യും​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​യും​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന​ത് ​ച​രി​ത്ര​മാ​ണ്.​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ​എം.​ ​പി.​ ​ആ​യി​രി​ക്കെ,​​​ ​ഏ​ഴു​ ​മാ​സം​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​യാ​യി.​ ​അ​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​ഇ​ട​മു​ള​യ്‌​ക്ക​ൽ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു.​ ​വാ​ള​ക​ത്തെ​ ​പി​ള്ള​യു​ടെ​ ​കീ​ഴൂ​ട്ട് ​വീ​ട് ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഇ​ട​മു​ള​യ്ക്ക​ൽ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​പ്ര​സി​ഡ​ന്റാ​യി​രി​ക്കെ​ ​മ​ന്ത്രി​യു​ടെ​ ​കാ​റി​ൽ​ ​വ​ന്നി​റ​ങ്ങു​ന്ന​ ​പി​ള്ള​യെ​ ​പ​ഴ​മ​ക്കാ​ർ​ ​ഓ​ർ​ക്കു​ന്നു.
1960​ൽ​ ​ഇ​രു​പ​ത്ത​ഞ്ചാം​ ​വ​യ​സി​ലാ​ണ് ​ക​ന്നി​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ത്ത​നാ​പു​രം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​പി​ള്ള​ ​നി​യ​മ​സ​ഭ​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ചെ​റു​പ്പ​ത്തി​ന്റെ​ ​ചു​റു​ചു​റു​ക്കോ​ടെ​ ​എം.​എ​ൽ.​എ​യാ​യി​ ​തി​ള​ങ്ങു​മ്പോ​ഴാ​ണ് 1963​ൽ​ ​പ​ഞ്ചാ​യ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്ക​ണ​മെ​ന്നും​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ഭ​ര​ണ​സാ​ര​ഥ്യം​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും​ ​നാ​ട്ടി​ലെ​ ​പ്ര​മാ​ണി​മാ​ര​ട​ക്കം​ ​അ​ഭ്യ​ർ​ത്ഥി​ച്ച​ത്.​ ​അ​ത് ​മാ​നി​ച്ച​ ​പി​ള്ള​ ​ഒ​രു​ ​ഡി​മാ​ൻ​ഡ് ​വ​ച്ചു,​ ​'​ഞാ​ൻ​ ​വീ​ടു​ക​യ​റി​ ​വോ​ട്ടു​ ​ചോ​ദി​ക്കി​ല്ല,​ ​സ്ളി​പ്പ് ​കൊ​ടു​പ്പും​ ​ചു​വ​രെ​ഴു​തി​ ​പ്ര​ചാ​ര​ണ​വും​ ​വേ​ണ്ട​'.​ ​വ​ന്ന​വ​ർ​ ​ഡി​മാ​ൻ​ഡ് ​അം​ഗീ​ക​രി​ച്ച​തോ​ടെ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി.​ ​എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ഏ​ഴ് ​വോ​ട്ട് ​മാ​ത്രം​ ​ന​ൽ​കി​ ​പി​ള്ള​ ​മെ​ഗാ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ചു.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​യി.
എം.​എ​ൽ.​എ​ ​ആ​യി​ട്ടും​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വി​ജ​യം​ ​പി​ള്ള​ക്ക് ​ര​സി​ച്ചു.​ ​പി​ന്നെ​ ​തു​ട​ർ​ച്ച​യാ​യി​ 27​ ​വ​ർ​ഷം​ ​ഇ​ട​മു​ള​യ്ക്ക​ൽ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​യും​ 11​ ​വ​ർ​ഷം​ ​കൊ​ട്ടാ​ര​ക്ക​ര​ ​പ​ഞ്ചാ​യ​ത്തി​ന്റെ​യും​ ​പ്ര​സി​ഡ​ന്റാ​യി.
ഇ​ട​മു​ള​യ്‌​ക്ക​ൽ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​യി​രി​ക്കെ,​​1971​ൽ​ ​മാ​വേ​ലി​ക്ക​ര​യി​ൽ​ ​നി​ന്ന് ​പി​ള്ള​ ​ലോ​ക്സ​ഭാം​ഗ​മാ​യി.​ 1975​ ​ജൂ​ണി​ൽ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​നി​ല​വി​ൽ​ ​വ​ന്നു.​ ​അ​ക്കൊ​ല്ലം​ ​ഡി​സം​ബ​റി​ൽ​ ​സി.​ ​അ​ച്യു​ത​മേ​നോ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഗ​താ​ഗ​ത,​ ​എ​ക്സൈ​സ്,​ ​ജ​യി​ൽ​ ​വ​കു​പ്പ് ​മ​ന്ത്രി​യാ​യി.​ ​അ​പ്പോ​ൾ​ ​പി​ള്ള​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റും​ ​എം.​പി​യും​ ​മ​ന്ത്രി​യു​മാ​ണ്.​ ​അ​പ്പോ​ൾ​ ​ഇ​ട​മു​ള​യ്ക്ക​ലു​കാ​ർ​ ​അ​പേ​ക്ഷ​യു​മാ​യെ​ത്തി.​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​ഒ​ഴി​യ​രു​ത്.​ ​പി​ന്നെ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ച​ട​ങ്ങു​ക​ളി​ലെ​ല്ലാം​ ​മ​ന്ത്രി​യു​ടെ​ ​സ്റ്റേ​റ്റ് ​കാ​റി​ൽ​ ​അ​വ​രു​ടെ​ ​പ്ര​സി​ഡ​ന്റ് ​എ​ത്തി.​ ​
അ​ച്ചു​ത​മേ​നോ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ 1976​ ​ജൂ​ൺ​ ​വ​രെ​ ​മാ​ത്ര​മാ​ണ് ​പി​ള്ള​ ​മ​ന്ത്രി​യാ​യി​രു​ന്ന​ത്.​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​കാ​ര​ണം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​നീ​ണ്ടു​ ​പോ​യ​തി​നാ​ൽ​ 1977​ ​വ​രെ​ ​പി​ള്ള​ ​എം.​ ​പി​യാ​യി​ ​തു​ട​ർ​ന്നു.​ ​ഒ​രേ​സ​മ​യം​ ​ഒ​ന്നി​ലേ​റെ​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​ ​നി​യ​മം​ 2001​ൽ​ ​വ​ന്ന​തോ​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​വി​ട്ട​ത്.

Advertisement
Advertisement