എം. ലിജു സ്ഥാനമൊഴിഞ്ഞു
Monday 03 May 2021 10:39 PM IST
ആലപ്പുഴ: നിയമസഭാതിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്കുണ്ടായ വൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. നിസാരമായി തള്ളിക്കളയേണ്ടതല്ല ആലപ്പുഴയിലെ തോൽവിയെന്നും കോൺഗ്രസിൽ സജീവമായി പ്രവർത്തിക്കുമെന്നും ലിജു വ്യക്തമാക്കി. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട്ട് മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. അമ്പപ്പുഴയിൽ മത്സരിച്ച ലിജുവും പരാജയപ്പെട്ടിരുന്നു.