കേരള സർവകലാശാല എം.എഡ്, എം.ടെക്, പി.ജി അഡ്മിഷൻ

Tuesday 04 May 2021 12:46 AM IST

ഡിപ്പാർട്ട്‌മെന്റ് ഒഫ് എഡ്യൂക്കേഷനിൽ എം.എഡ് കോഴ്സിന് അഡ്മിഷൻ നേടുന്നതിനുളള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. 2021 ജൂണിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയ്ക്കുളള അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31. ബി.എഡ് ബിരുദമുള്ളവർക്കും അവസാന വർഷ ബി.എഡ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കാര്യവട്ടം സി.എസ്.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2308328, 0471 2304718

കേരളസർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് എം.ടെക്., പി.ജി കോഴ്സുകളിലേക്ക് അഡ്മിഷനുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി മേയ് 31വരെ അപേക്ഷിക്കാം.

ർക്കാർ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കേരളസർവകലാശാലയുടെ ഹെൽപ്പ്‌ഡെസ്‌ക്/എൻക്വയറി കൗണ്ടറുകളുടെ നേരിട്ടുളള സേവനം താത്കാലികമായി നിറുത്തിവച്ചു. അന്വേഷണങ്ങൾക്ക് 9188526670, 9188526671, 9188526674, 9188526675, examhelpdesk1@keralauniversity.ac.in, examhelpdesk2@keralauniversity.ac.in.