കൊവിഡ് വാക്സിനെ ചൊല്ലി കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല: മുഖ്യമന്ത്രി

Wednesday 05 May 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് വാക്സിന്റെ കാര്യത്തിൽ കേന്ദ്രവുമായി ഏറ്റുമുട്ടലൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ല എന്ന് അറിയിച്ചിട്ടുണ്ട്. അവർ അത് തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

വാക്സിന്റെ കാര്യത്തിൽ ആദ്യമേ കേന്ദ്രം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. രാജ്യത്തിന് ആവശ്യമായത്ര കരുതണമായിരുന്നു.

വാക്സിനുകൾ ലഭിക്കുന്നില്ല എന്നതാണ് നിലവിൽ നേരിടുന്ന പ്രശ്നം. ഒന്നുകിൽ 45 വയസിനു മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ രാജ്യത്തെ വാക്സിൻ സപ്‌ളൈ ഉറപ്പു വരുത്തണം.

ഒരു തുള്ളിപോലും വാക്സിൻ പാഴാക്കിയില്ല

കേന്ദ്ര സർക്കാരിൽ നിന്നു ലഭിച്ചത് 7338860 ഡോസാണ്. എന്നാൽ ഇവിടെ ഉപയോഗിച്ചത് 7426164 ഡോസും.ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്‌സ്റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈഅധിക ഡോസ് കൂടെ നമുക്ക് നൽകാൻ സാധിച്ചു. അതുകൊണ്ടു മാത്രം 315580 ഡോസ് വാക്സിൻ ഇനിയും ബാക്കിയുണ്ട്. കേന്ദ്രസർക്കാർ തന്നതിൽ കൂടുതൽ നമ്മൾ ഇതിനോടകം നൽകിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ അതീവശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ, മിടുക്കു കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു. അഭിമാനാർഹമായ വിധത്തിലാണ് ഈ പ്രതിസന്ധിഘട്ടത്തിൽ അവർ പ്രവർത്തിച്ചത്.നിലവിലെ സ്റ്റോക്ക് പരമാവധി രണ്ടു ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. 4 ലക്ഷം ഡോസ് കോവിഷീൽഡും 75000 ഡോസ് കോവാക്സിനും ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീ​ടു​ക​ൾ​ ​രോ​ഗ​വ്യാ​പന കേ​ന്ദ്ര​ങ്ങ​ളാ​യി​ ​മാ​റു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡി​ൻെ​റ​ ​അ​തി​വ്യാ​പ​ന​ ​ഘ​ട്ട​ത്തി​ലൂ​ടെ​ ​സം​സ്ഥാ​നം​ ​ക​ട​ന്നു​പോ​കു​മ്പോ​ൾ​ ​വീ​ടു​ക​ൾ​ ​രോ​ഗ​വ്യാ​പ​ന​ ​കേ​ന്ദ്ര​ങ്ങ​ളാ​യി​ ​മാ​റു​ന്നു.​ 56​ ​ശ​ത​മാ​നം​ ​ആ​ളു​ക​ളി​ലേ​ക്ക് ​രോ​ഗം​ ​പ​ക​ർ​ന്ന​ത് ​വീ​ടു​ക​ളി​ൽ​ ​വ​ച്ചാ​ണെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന്റെപ​ഠ​ന​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യ​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. ജോ​ലി​ക്കും​ ​മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​പു​റ​ത്തേ​ക്ക് ​പോ​കു​ന്ന​വ​ർ​ ​രോ​ഗ​വു​മാ​യി വീ​ട്ടി​ലെ​ത്തു​ന്ന​ ​ഗു​രു​ത​ര​മാ​യ​ ​സ്ഥി​തി​വി​ശേ​ഷ​മാ​ണ് .​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​ക​ളി​ലേ​യ്ക്ക് ​കൂ​ടി​ ​ഇ​ന്ത്യ​യി​ലെ​ ​കൊ​വി​ഡി​ന്റെ​ ​ര​ണ്ടാം​ ​ത​രം​ഗം​ ​വ്യാ​പി​ച്ച​താ​യി​ ​ലാ​ൻ​സെ​റ്റ് ​ഗ്‌​ളോ​ബ​ൽ​ ​ഹെ​ൽ​ത്ത് ​ജേ​ർ​ണ​ലി​ന്റെപ​ഠ​നം​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​മ​ര​ണ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കാ​ൻ​ ​ഇ​തു​ ​കാ​ര​ണ​മാ​യി.​ ​ക​ഴി​യാ​വു​ന്ന​ത്ര​ ​വീ​ട്ടി​ൽ​ ​നി​ന്നു​ ​പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കു​ക..​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാം​ ​വ​ലി​യ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ഓ​ർ​മ്മി​ക്ക​ണം, പാ​ലി​ക്ക​ണം ​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​ക​ട​യി​ൽ​ ​നി​ന്നും​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ക.​ ​ഡ​ബി​ൾ​ ​മാ​സ്‌​കു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കുക ​ ​വീ​ട്ടി​ലെ​ത്തു​മ്പോ​ൾ​ ​കൈ​കാ​ലു​ക​ളും​ ​മു​ഖ​വും​ ​സോ​പ്പു​പ​യോ​ഗി​ച്ച് ​വൃ​ത്തി​യാ​ക്ക​ണം. ​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ടാ​ൽ​ ​വീ​ട്ടി​ലാ​ണെ​ങ്കി​ലും​ ​മാ​സ്‌​ക് ​ധ​രി​ക്ക​ണം. ​ ​ഉ​ട​ന​ടി​ ​ടെ​സ്റ്റി​നു​ ​വി​ധേ​യ​മാ​ക​ണം.​ ​മ​റ്റു​വീ​ടു​ക​ളി​ലേ​ക്ക് ​പോ​ക​രു​ത്. ​ ​വീ​ട്ടി​ലെ​ ​ജ​ന​ലു​ക​ളെ​ല്ലാം​ ​അ​ട​ച്ചി​ട​രു​ത്.​ ​ക​ഴി​യാ​വു​ന്ന​ത്ര​ ​വാ​യു​ ​സ​ഞ്ചാ​രം​ ​ഉ​റ​പ്പാ​ക്ക​ണം. ​ ​നി​ര​ന്ത​ര​മാ​യി​ ​സ്പ​ർ​ശി​ക്കു​ന്ന​ ​പ്ര​ത​ല​ങ്ങ​ൾ​ ​ഇ​ട​യ്ക്ക് ​സാ​നി​റ്റൈ​സ് ​ചെ​യ്യ​ണം. ​ ​ഹോം​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ ​പ​ൾ​സ് ​ഓ​ക്‌​സി​ ​മീ​റ്റ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​ഓ​ക്‌​സി​ജ​ൻ​ ​നി​ല​ ​പ​രി​ശോ​ധി​ക്ക​ണം.