കൊവിഡ് : ഐ.പി.എൽ നിറുത്തിവച്ചു

Wednesday 05 May 2021 3:37 AM IST

മുംബയ് : കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു.സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്ര എന്നിവർക്ക് കൂടി ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ആകെയുള്ള എട്ടു ടീമുകളിൽ നാലിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.