വൻകരയിലേക്ക് വളർന്ന് ഗോകുലം

Wednesday 05 May 2021 10:06 PM IST

പുരുഷ, വനിതാ എ.എഫ്.സി കപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഗോകുലം കേരള എഫ്.സി

തിരുവനന്തപുരം: പുരുഷ -വനിതാ വിഭാഗങ്ങളിൽ ദേശീയ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ടീം ഏഷ്യാ വൻകരയുടെ പോരാട്ടത്തിന് തയ്യാറെടുക്കുന്നു. ഒക്ടോബറിൽ നിശ്ചയിച്ചിരിക്കുന്ന എ.എഫ്‌.സി വനിതാ ചാമ്പ്യൻഷിപ്പിലാണ് ഗോകുലം പങ്കെടുക്കാനൊരുങ്ങുന്നത്.ഏഷ്യയിൽ ഒരു വനിതാ ക്ളബ് ടൂർണമെന്റ് വരുന്നതും കേരളത്തിൽ നിന്നുള്ള ക്ലബ് ഏഷ്യയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും ഇതാദ്യമാണ്.

എട്ടു രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ചൈനീസ് തായ്‌പേയ്, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ ക്ലബുകൾ ഗ്രൂപ്പ് എയിലും ഇന്ത്യ, ഇറാൻ, ഉസ്‌ബക്കിസ്ഥാൻ, ജോർദാൻ എന്നിവിട്ളിൽ നിന്നുള്ള ക്ലബ്ബുകൾ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ഒക്ടോബർ 30 മുതൽ നവംബർ 14 വരെയാണ് ടൂർണമെന്റ്.

ഇത്തവണത്തെ ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള പുരുഷ ടീമും എ.എഫ്‌.സി ചാമ്പ്യൻഷിപ്പിലും കളിക്കാൻ യോഗ്യത നേടിയിട്ടുണ്ട്.ആദ്യമായാണ് പുരുഷ-വനിതാ ദേശീയ ക്ളബ് ചാമ്പ്യൻഷിപ്പുകൾ ഒരേസമയം ഒരു ക്ളബ് നേടുന്നത്.

Advertisement
Advertisement