അതിതീവ്രം, സ്ഫോടനാത്മകം

Thursday 06 May 2021 2:21 AM IST

കൊച്ചി: എറണാകുളത്തെ പ്രതിദിന കൊവിഡ് വ്യാപനം സർവകാല റെക്കാഡിലേക്ക്. ഇന്നലെ ഉച്ചക്ക് 2 വരെയുള്ള കണക്കുകൾ പ്രകാരം 6,558 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇരട്ട മാസ്കും പരമാവധി ശാരീരി​ക അകലവും ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളും പാലിക്കുമ്പോഴാണ് ഇത്രയേറെ രോഗവ്യാപനം എന്നത് ആശങ്കാജനകമാണ്.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 6466 പേർക്കും സമ്പർക്കത്തിലൂടെയാണ് അണുബാധ. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 12 പേരും 14 ആരോഗ്യപ്രവർത്തകരും ഇതിൽപ്പെടും. 66 പേരുടെ കാര്യത്തിൽ രോഗബാധ എവി​ടെ നി​ന്നെന്ന് വ്യക്തമല്ല. ഇന്നലെ ശേഖരിച്ച 24708 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

മറ്റുജില്ലകളിൽ 160

 സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലുമായി എറണാകുളം ജില്ലക്കാരായ 160 ആളുകൾ ചികിത്സയിലുണ്ട്. അതേസമയം മറ്റ് ജില്ലകളിൽ നിന്നുള്ള 378 പേരും അന്യസംസ്ഥാനക്കാരായ 324 പേരും എറണാകുളം ജില്ലയിൽ ചികിത്സയിലുണ്ട്.

അതിതീവ്രബാധിത മേഖലകൾ

ജില്ലയിലെ തൃക്കാക്കര (251), പള്ളിപ്പുറം (204), തൃപ്പൂണിത്തുറ (164) കുമ്പളങ്ങി (132), കൂവപ്പടി (126), കിഴക്കമ്പലം (122), എളംകുന്നപ്പുഴ (112)

കടുങ്ങല്ലൂർ (111), പെരുമ്പാവൂർ (106), കുന്നത്തുനാട് (102), പള്ളുരുത്തി ( 99), കാഞ്ഞൂർ ( 95), വടക്കേക്കര (95) , നോർത്തുപറവൂർ (94), വെങ്ങോല (88), മഴുവന്നൂർ (87), നെല്ലിക്കുഴി (84) പുത്തൻവേലിക്കര ( 84), കറുകുറ്റി ( 83), മരട് ( 81), കോട്ടുവള്ളി (78), തേവര (77), കലൂർ (76), വടവുകോട് (76), തുറവൂർ ( 74), കളമശേരി ( 72), ചേരാനല്ലൂർ (72), പായിപ്ര ( 72), കീഴ്മാട് ( 71), ചെങ്ങമനാട് ( 71), വേങ്ങൂർ (71) തുടങ്ങി 92 കേന്ദ്രങ്ങൾ അതിതീവ്രവ്യാപന മേഖലയാണ്.

 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 1 ലക്ഷത്തോളം

ഇന്നലെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 4576 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98529 ആണ്.

ചികിത്സയിലുള്ളവർ 58,379

ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58,379 ആയി. ഇതിൽ 47860 പേർ സ്വന്തംവീടുകളിലും 2324 പേർ സ്വകാര്യ ആശുപത്രികളിലുമാണ്.

Advertisement
Advertisement