രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് തണലേകിയ വലിയ മനസ്

Thursday 06 May 2021 12:36 AM IST
ഉമ്മൻചാണ്ടി​യും ക്രി​സോസ്റ്റവും

തിരുവല്ല: അന്തിയുറങ്ങാൻ വീടില്ലാത്ത രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് ക്രിസോസ്റ്റം നവതി ഭവനദാന പദ്ധതി തണലൊരുക്കി. മാർത്തോമ്മാ മെത്രാപോലീത്തയായിരുന്ന മാർ ക്രിസോസ്റ്റത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി 2007ലാണ് ഭവനദാന പദ്ധതിക്ക് സഭ തുടക്കം കുറിച്ചത്. 900 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകാനായിരുന്നു പദ്ധതി. എന്നാൽ ഭവനരഹിതർ കൂടിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 2000 ലധികം പേർക്ക് വീടുകൾ നിർമ്മിച്ചു നൽകി. വിവിധ പരിപാടികൾക്ക് സംഭാവനയായി ലഭിക്കുന്ന തുകയെല്ലാം ക്രിസോസ്റ്റം ഈ പദ്ധതിക്കായി നീക്കിവച്ചു. പത്ത് വർഷത്തിലേറെയായി തുടർന്ന പദ്ധതിയിലൂടെ 20 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. പണമുള്ളവരെല്ലാം പണക്കാരല്ലെന്നും പണം ഇല്ലാത്തവർക്ക് കൊടുത്ത് സഹായിക്കുന്നവരാണ് യഥാർത്ഥ പണക്കാരെന്നും ക്രിസോസ്റ്റം പറഞ്ഞിട്ടുണ്ട്.

Advertisement
Advertisement