40,​000 കടന്ന് പ്രതിദിന കൊവിഡ് വ്യാപനം

Thursday 06 May 2021 2:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കൊവിഡ് വ്യാപനം നാൽപ്പതിനായിരം കടന്നു. ഇന്നലെ 41,953 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,63,321 സാമ്പിളുകൾ പരിശോധിച്ചു. 25.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 58 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,​565 ആയി. 3,75,658 പേരാണ് ചികിത്സയിലുള്ളത്.

ജില്ലകളിൽ ഇന്നലെ

എറണാകുളം -6558, കോഴിക്കോട്- 5180, മലപ്പുറം -4166, തൃശൂർ -3731, തിരുവനന്തപുരം -3727, കോട്ടയം- 3432, ആലപ്പുഴ- 2951, കൊല്ലം -2946, പാലക്കാട്- 2551, കണ്ണൂർ- 2087, ഇടുക്കി- 1396, പത്തനംതിട്ട- 1282, കാസർകോട്- 1056, വയനാട്- 890.