'ഏതൊരു മത്സരവും ഒരു പാഠമാണ്'; ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃശൂരുകാർക്ക് നന്ദി പറഞ്ഞുകൊണ്ട് നടനും എം പിയുമായ സുരേഷ് ഗോപി. പരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും താൻ മുന്നിൽ തന്നെയുണ്ടാകും എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത്. ഏതൊരു മത്സരവും ഒരു പാഠമാണെന്നും സുരേഷ് ഗോപി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!
ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!
തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!നൽകാത്തവർക്കും നന്ദി! ഏതൊരു...
Posted by Suresh Gopi on Wednesday, May 5, 2021