ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ തൃണമൂൽ ആക്രമണം; പേഴ്‌സണൽ സ്‌റ്റാഫിന് പരിക്ക്

Thursday 06 May 2021 2:54 PM IST

കൊൽക്കത്ത: ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. മിഡ്നാപൂരിൽ വച്ചായിരുന്നു കാർ തകർത്തത്. തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരൻ ആരോപിച്ചു.

ആക്രമത്തിൽ അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ട്. കാറിന്റെ പിറകിലെ ചില്ലുകൾ പൂർണമായും തകർന്നു. ആക്രമണത്തെ തുടർന്ന് മിഡ്നാപൂരിലെ സന്ദർശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാർ ആക്രമിക്കുന്നതിന്റെ വീഡിയോ വി.മുരളീധരൻ ട്വിറ്ററിൽ പങ്കുവച്ചു.

അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് മുതൽ അദ്ദേഹം മേദിനിപ്പൂരിലായിരുന്നു. ബംഗാളിൽ തൃണമൂൽ ആക്രമണത്തിൽ പരിക്കേറ്റവരെയും അവരുടെ വീടുകൾ സന്ദർശിക്കുന്നതിനായുമാണ് ഏപ്രിൽ നാലിന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്‌ക്കൊപ്പം ബംഗാളിൽ എത്തിയത്.