63 സ്ഥാപനങ്ങൾക്ക് പിഴയിട്ടു
Friday 07 May 2021 12:29 AM IST
കൊല്ലം: കൊവിഡ് നിയമ ലംഘനങ്ങൾക്കെതിരെ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ ഇന്നലെ 63 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കൊട്ടാരക്കര താലൂക്ക് പരിധിയിയിൽ 12 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 71 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. പത്തനാപുരം താലൂക്കിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 11 കേസുകൾക്ക് താക്കീത് നൽകുകയും രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. പുനലൂർ മുനിസിപ്പാലിറ്റിയിലും പരിശോധന നടത്തി. 31 കേസുകൾ രജിസ്റ്റർ ചെയ്തു. ആറ് കേസുകളിൽ പിഴ ഈടാക്കി. കൊല്ലത്ത് 12 സ്ഥാപനങ്ങൾക്ക് താക്കീതും രണ്ട് സ്ഥാപങ്ങൾക്ക് പിഴയും ഈടാക്കി. കരുനാഗപ്പള്ളിയിൽ 269 സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും 41 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തു.