ചിറക് വിരിച്ച് പ്രതിരോധ ശലഭങ്ങൾ!

Friday 07 May 2021 12:54 AM IST

കൊല്ലം: കൊവിഡ് വ്യാപനം പിടിച്ചുനിറുത്താൻ വിദ്യാർത്ഥികളുടെ സഹകരണത്തോടെ വേറിട്ട പ്രതിരോധ മാർഗമൊരുക്കി ജില്ലാ ഭരണകൂടം. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തിയാണ് 'ശലഭങ്ങൾ' പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിലെ രോഗികളിൽ 80 - 83 ശതമാനം പേരും രോഗലക്ഷണം ഇല്ലാത്തവരും ഗൃഹനിരീക്ഷണത്തിൽ തുടരുന്നവരുമാണ്. അപകട സൂചനകൾ മുൻകൂട്ടി അറിയുന്നതിനുള്ള ബോധവത്കരണവും തുടർ പ്രവർത്തനങ്ങളുമാണ് ശലഭങ്ങളുടെ സഹായത്തോടെ ചെയ്യുന്നത്. കരുതലോടെ കൊല്ലം ക്യാമ്പയിന്റെ തുടർച്ചയാണ് പുതിയ പദ്ധതിയെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു.

 പരിശീലനം ശനിയാഴ്ച


സൂം പ്ലാറ്റ്‌ഫോം വഴി ആയിരം പേർക്ക് ശലഭങ്ങളാകാനുള്ള പരിശീലനം നൽകും. ശനിയാഴ്ച പൂർത്തിയാക്കും. ഓരോ പഞ്ചായത്തിലും ഒരു സൂപ്പർവൈസറുടെ ചുമതലയിൽ 20 വോളണ്ടിയർമാർ വീതമാകും പ്രവർത്തിക്കുക.


 ശലഭങ്ങൾ ചെയ്യുന്നത്


1. രോഗികളുടെ ഓക്‌സിജൻ സാച്ചുറേഷൻ, നാഡിമിടിപ്പ്, ശ്വസനനിരക്ക് നിരീക്ഷണം
2. വ്യതിയാനം ഉണ്ടെങ്കിൽ ക്വാറന്റൈൻ നിർദേശിക്കൽ
3. കൊവിഡ് പ്രോട്ടോക്കോൾ അറിയിക്കുക
4. രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനം ഒരുക്കൽ
5. ആരോഗ്യകേന്ദ്രങ്ങൾക്കും രോഗികൾക്കുമിടയിലെ കണ്ണിയാകൽ

''

പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഓൺലൈൻ വഴി രോഗികളുടെ വിവരങ്ങൾ സ്വകാര്യത ഉറപ്പുവരുത്തി പങ്കിടും. അപകടനില കണ്ടാൽ തുടർ ചികിത്സ ഉറപ്പാക്കും.


ഡോ. ആർ. ശ്രീലത

ഡി.എം.ഒ

Advertisement
Advertisement