ഓക്‌സിജൻ പൂഴ്‌ത്തിവച്ചാൽ നടപടി

Friday 07 May 2021 1:52 AM IST

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്‌സിജൻ ലഭ്യത സുഗമമാക്കാൻ കടുത്ത നടപടികളുമായി സർക്കാർ. ക്ഷാമം സൃഷ്ടിക്കാൻ ഓക്‌സിജൻ സിലിണ്ടറുകൾ പൂഴ്‌ത്തി വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

കരിഞ്ചന്തയിലും, കണക്കിൽപ്പെടാതെയും, വില കൂട്ടിയുമുള്ള ഓക്‌സിജൻ സിലിണ്ടർ വിൽപ്പന ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി ജില്ലാ കളക്ടർമാർക്ക് നിർദേശം ന?കി. നിറഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കാൻ അനുവദിക്കില്ല. ഉപയോഗിച്ച ശേഷം വേഗം മടക്കി നൽകണം. നൈട്രജൻ, ഹീലിയം സിലിണ്ടറുകൾ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കു കൈമാറണം. സിലിണ്ടറുകൾ സപ്ലൈ ചെയ്യുന്നവരും ഉപയോഗിക്കുന്ന സ്ഥാപനങ്ങളും ഓക്‌സിജന്റെ സ്റ്റോക്ക് ജില്ലാ ഭരണകൂടത്തെ കൃത്യമായി അറിയിക്കണം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർ ഓക്‌സിജൻ സംഭരണ ,വിതരണ കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തും. മെഡിക്കൽ ഓക്‌സിജൻ നീക്കം തടസപ്പെടാതിരിക്കാൻ ടാങ്കറുകൾക്കും മറ്റു വാഹനങ്ങൾക്കും ഗ്രീൻ കോറിഡോർ സംവിധാനമൊരുക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.

Advertisement
Advertisement