ഇടതു മുന്നണി വിജയദിനാഘോഷം ഇന്ന്

Friday 07 May 2021 2:27 AM IST

തിരുവനന്തപുരം: നിയമസഭയിൽ 99 സീറ്രുകളുടെ ഉജ്ജ്വലവിജയത്തോടെ ഭരണത്തുടർച്ച നേടിയ ഇടതുമുന്നണി സംസ്ഥാന വ്യാപകമായി ഇന്ന് വിജയദിനം ആഘോഷിക്കും.വൈകിട്ട് ഏഴിന് ഇടത് അനുഭാവികളും പ്രവർത്തകരും പാർട്ടി അംഗങ്ങളും വീടുകളിൽ ദീപങ്ങൾ തെളിച്ച് ഉജ്ജ്വല വിജയത്തിന്റെ സന്തോഷം പങ്കിടും.കുടുംബങ്ങളിൽ മധുരം വിതരണം ചെയ്യാനും എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്രി ആഹ്വാനം ചെയ്തിട്ടുണ്ട്.