സി.പി.എം- സി.പി.ഐ ചർച്ച: ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയത് വലിയ നേട്ടം

Friday 07 May 2021 3:05 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് മികച്ച വിജയമാണെന്ന് സി.പി.എം - സി.പി.ഐ ചർച്ചയിൽ നേതാക്കൾ വിലയിരുത്തി. പ്രതിസന്ധികൾക്കും പരിമിതികൾക്കും നടുവിലും ജനക്ഷേമ പ്രവർത്തനം നടത്തിയതിന്റെ അംഗീകാരമാണിത്. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയത് വലിയ നേട്ടമാണ്. ബി.ജെ.പിയോടുള്ള ആഭിമുഖ്യം കുറയ്‌ക്കാൻ ഇത് സഹായിച്ചേക്കും. ഇത് തിരിച്ചറിഞ്ഞ് ചെറുപ്പക്കാരെ കൂടുതലായി ഇടതുപക്ഷത്തേക്ക് ആകർഷിക്കാനുള്ള ഇടപെടലുകളുണ്ടാവണം.

പെരിന്തൽമണ്ണയടക്കം നേരിയ മാർജിനിൽ തോറ്റ മണ്ഡലങ്ങൾ കൂടിയായിരുന്നെങ്കിൽ 104 സീറ്റു വരെ ലഭിച്ചേനെ. മുഖ്യശത്രുവായി ഇടതുപക്ഷത്തെ കണ്ടതും കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങളെ കാര്യമായി എതിർക്കാതിരുന്നതുമെല്ലാം കോൺഗ്രസിന് വിനയായെന്നും വിലയിരുത്തി.