എൽഡിഎഫിന്റെ വിജയാഘോഷം; സോഷ്യൽ മീഡിയ നിറഞ്ഞ് ചിത്രങ്ങളും വീഡിയോയും

Friday 07 May 2021 7:56 PM IST

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷം ആരംഭിച്ചു. കൊവിഡ് സാഹചര്യം പരിഗണിച്ച് വീടുകളിലാണ് ആഘോഷം നടക്കുന്നത്. വീടുകളിൽ ദീപശിഖ തെളിയിച്ചും മധുരം വിളമ്പിയുമാണ് ഇടതുപക്ഷത്തിന്റെ നേതാക്കളും മുന്നണി/പാർട്ടി അനുഭാവികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വിജയം ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള വിവിധ നേതാക്കൾ ആഘോഷങ്ങളിൽ പങ്കാളികളായി.

മുൻ മന്ത്രി ഇപി ജയരാജൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി കെകെ ശൈലജ ടീച്ചർ, തുടങ്ങിയവർ തങ്ങൾ ഇടതുവിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ദിവസം ആഘോഷത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു എന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നതിനാലാണ് ഇങ്ങനെ ആഘോഷിക്കുന്നതെന്നും സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

ചരിത്രം കുറിച്ച തെരഞ്ഞെടുപ്പിനാണ് കേരളം സാക്ഷിയായത്. അതിഗംഭീര വിജയത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തുടർച്ച...

Posted by E.P Jayarajan on Friday, 7 May 2021

ഈ ദിവസം വിജയദിനം എന്ന പേരിൽ സംഘടിപ്പിക്കുകയാണ്. കൊവിഡ് ആയതുകൊണ്ട് റാലികളും മറ്റും സംഘടിപ്പിക്കാനാവില്ല. അതുകൊണ്ട്, ഓരോ വീടുകളിൽ ഇങ്ങനെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇന്ന് ഈ പരിപാടി നടക്കുന്നുണ്ട്. ജനങ്ങൾക്ക് വെളിച്ചമെത്തിക്കുക എന്നതിൻ്റെ പ്രതീകാത്മക പരിപാടിയാണ്. പരിമിതമായ രീതിയിലുള്ള പരിപാടിയാണ്. കോടിയേരി, പറഞ്ഞു പറഞ്ഞു.മിക്ക നേതാക്കളും കുടുംബാങ്ങൾക്കൊപ്പമാണ് വിജയം ആഘോഷിച്ചത്.

എൽ ഡി എഫിന്റെ വിജയദിന ആഘോഷം കുടുംബത്തോടൊപ്പം..

Posted by Kadakampally Surendran on Friday, 7 May 2021

content details: ldf celebrates election win.

Advertisement
Advertisement