ചികിത്സയിലുള്ളവർ നാലു ലക്ഷം കടന്നു

Saturday 08 May 2021 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവർ നാലു ലക്ഷം കടന്നു. ഇന്നലെ 38,460 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവർ 4,02,650 ആയി. 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ശതമാനം. 115 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 54 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 5682.

ജില്ലകളിലെ സ്ഥിതി

എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസർകോട് 939.

Advertisement
Advertisement