കേരളം ചോദിച്ച വാക്‌സിൻ എന്ന് കിട്ടുമെന്ന് കേന്ദ്രം അറിയിക്കണം

Saturday 08 May 2021 12:00 AM IST

കൊച്ചി: കേരളം ആവശ്യപ്പെടുന്ന അളവിൽ കൊവിഡ് വാക്‌സിൻ എന്നു ലഭ്യമാക്കുമെന്ന് അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു നിർദ്ദേശിച്ചു.

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഇതു തടയാൻ നടപടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ പുതുക്കിയ വാക്സിൻ നയത്തിനെതിരെ എറണാകുളം സ്വദേശി മാത്യു നെവിൻ തോമസ് നൽകിയ ഹർജിയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്.

വേണ്ടത്ര വാക്സിൻ കിട്ടാത്തതാണ് തിരക്കു വർദ്ധിക്കാൻ കാരണം. കേരളത്തിന് പ്രത്യേക പരിഗണന നൽകണമെന്നല്ല ആവശ്യപ്പെടുന്നത്. ഒരു കോടി ഡോസ് ആവശ്യപ്പെട്ടെന്ന് സർക്കാർ പറയുന്നു. ഇൗ സാഹചര്യത്തിലാണ് വാക്സിൻ എന്നു ലഭ്യമാക്കുമെന്ന് അറിയേണ്ടത് - ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മേയ് 20 ന് ഹർജികൾ വീണ്ടും പരിഗണിക്കും.

ഡി.ജി.പി സർക്കുലർ ഇറക്കണം

നി​ർദ്ദി​ഷ്ട കേന്ദ്രങ്ങളിലെ വാക്സിനേഷൻ തീയതി മുൻകൂട്ടി പൊലീസിൽ അറിയിക്കണമെന്നും ഇവിടങ്ങളിൽ വേണ്ടത്ര പൊലീസിനെ വിന്യസിക്കാൻ എസ്.എച്ച്.ഒ മാർക്ക് നിർദ്ദേശം നൽകി ഡി.ജി.പി 24 മണിക്കൂറിനകം സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

സ്റ്റേ​യി​ല്ല,​ ​ആ​ർ.​ടി​-​പി.​സി.​ആർ നി​ര​ക്ക് 500​ ​രൂ​പ​ ​ത​ന്നെ

കൊ​ച്ചി​:​ ​കൊ​വി​ഡ് ​നി​ർ​ണ​യ​ത്തി​നു​ള്ള​ ​ആ​ർ.​ടി​-​പി.​സി.​ആ​ർ​ ​ടെ​സ്റ്റി​ന്റെ​ ​നി​ര​ക്ക് 500​ ​രൂ​പ​യാ​ക്കി​ ​കു​റ​ച്ച​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്ന​ ​ചി​ല​ ​സ്വ​കാ​ര്യ​ ​ലാ​ബു​ട​മ​ക​ളു​ടെ​ ​ആ​വ​ശ്യം​ ​ഹൈ​ക്കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ​റേ​ഷ​ൻ​ ​മു​ഖേ​ന​ ​മാ​ർ​ക്ക​റ്റ് ​സ​ർ​വേ​യും​ ​പ​ഠ​ന​വും​ ​ന​ട​ത്തി​യാ​ണ് ​നി​ര​ക്ക് ​കു​റ​ച്ച​തെ​ന്ന് ​ജ​സ്റ്റി​സ് ​എ​ൻ.​ന​ഗ​രേ​ഷ് ​വ്യ​ക്ത​മാ​ക്കി.​ ​ഹ​ർ​ജി​ ​പി​ന്നീ​ടു​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി. ആ​ർ.​ടി​-​പി.​സി.​ആ​ർ​ ​നി​ര​ക്ക് 1700​ ​രൂ​പ​യി​ൽ​ ​നി​ന്ന് 500​ ​രൂ​പ​യാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഏ​പ്രി​ൽ​ 30​ന് ​ഇ​റ​ക്കി​യ​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ദേ​വി​ ​സ്കാ​ൻ​സ് ​ഉ​ൾ​പ്പെ​ടെ​ ​പ​ത്തു​ ​സ്വ​കാ​ര്യ​ ​ലാ​ബു​ട​മ​ക​ളാ​ണ് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്. 65​ ​അം​ഗീ​കൃ​ത​ ​ലാ​ബു​ക​ളി​ൽ​ ​പ​ത്തെ​ണ്ണം​ ​മാ​ത്ര​മാ​ണ് ​ഉ​ത്ത​ര​വി​നെ​ ​എ​തി​ർ​ക്കു​ന്ന​തെ​ന്നും​ ​ഡി.​ഡി​ ​ആ​ർ.​സി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ലാ​ബു​ക​ൾ​ ​സ​ർ​ക്കാ​ർ​ ​നി​ര​ക്കി​ൽ​ ​ടെ​സ്റ്റ് ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​സ​ർ​ക്കാ​രി​നു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഡി.​എ.​ജി​ ​ര​ഞ്ജി​ത്ത് ​ത​മ്പാ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ഹ​രി​യാ​ന,​ ​തെ​ലു​ങ്കാ​ന,​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ടെ​സ്റ്റി​ന് 500​ ​രൂ​പ​യാ​ണെ​ന്നും​ ​ഒ​ഡി​ഷ​യി​ൽ​ 400​ ​രൂ​പ​യാ​ണെ​ന്നും​ ​വി​ശ​ദീ​ക​രി​ച്ചു.

ചെ​ല​വ് ​വെ​റും​ 135​-240​ ​രൂപ ആ​ർ.​ടി​-​പി.​സി.​ആ​ർ​ ​ടെ​സ്റ്റി​ന് 135​ ​രൂ​പ​ ​മു​ത​ൽ​ 240​ ​രൂ​പ​ ​വ​രെ​യാ​ണ് ​ചെ​ല​വ്.​ 448.20​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​മൂ​ന്ന് ​എ​യ​ർ​ ​പോ​ർ​ട്ടു​ക​ളി​ൽ​ ​ടെ​സ്റ്റ് ​ന​ട​ത്താ​ൻ​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ൾ​ ​ക​രാ​റെ​ടു​ത്ത​തും​ ​സ​ർ​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.