ആശ്വാസത്തിന് വകയില്ല, ഇന്നലെയും 5000 ന് മുകളിൽ തൃക്കാക്കരയിൽ അതിതീവ്രവ്യാപനം
കൊച്ചി: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 64456 ആയി. കഴിഞ്ഞ രണ്ടുദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന പോസിറ്റീവ് നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ആശ്വാസത്തിന് വകയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്നലെ 12 ആരോഗ്യപ്രവർത്തകർ അടക്കം 5361 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 5238 പേരും സമ്പർക്കവ്യാപനത്തിന് ഇരയായവരാണ്. ഒരാഴ്ചയിലേറെയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ പ്രാദേശികതലത്തിൽ മുന്നിട്ടുനിൽക്കുന്നത് തൃക്കാക്കരയാണ്. ഇന്നലെയും തൃക്കാക്കരയിലെ പോസിറ്റീവ് നിരക്ക് 200 ന് മുകളിലായിരുന്നു. (202) പള്ളുരുത്തി, രായമംഗലം, വാഴക്കുളം, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ, കളമശ്ശേരി, പിറവം, പള്ളിപ്പുറം പഞ്ചായത്തുകളിൽ 100 ന് മുകളിൽ പൊസിറ്റീവ് കേസുകളാണ് ഇന്നലെയും റിപ്പോർട്ടു ചെയ്തത്.
ഇന്നലെ രോഗ മുക്തി നേടിയവർ 2735
വീടുകളിൽ നിരീക്ഷണത്തിൽ : 98454
വീടുകൾ ചികിത്സയിൽ : 55013