ഇന്നു മുതൽ ബസ് സർവീസില്ല
Friday 07 May 2021 11:20 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ട്രാൻസ്പോർട്ട് ബസ് സർവീസില്ല. ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കുന്ന മുറയ്ക്കു മാത്രമേ സർവീസ് നടത്തുകയുള്ളൂ. എന്നാൽ, ആരോഗ്യ പ്രവർത്തകർക്കും മറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും ആവശ്യം അനുസരിച്ച് ഡിപ്പോകളിൽ നിന്നു കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.