കൂടുതൽ കൊവിഡ് ആശുപത്രികൾ

Saturday 08 May 2021 1:06 AM IST

 പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു

കൊല്ലം: ജില്ലയിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കാൻ ആരോഗ്യവകുപ്പ്. പുതുതായി 8,000 കിടക്കകൾ കൂടി ഒരുക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഒരാഴ്ചയ്ക്കിടെ പുതുതായി ആരംഭിച്ച ചികിത്സാ കേന്ദ്രങ്ങളിൽ 950 കിടക്കകളാണ് സജ്ജീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ഓക്സിജൻ സംവിധാനമുള്ള 1000 കിടക്കകൾ കൂടി സജ്ജീകരിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾക്കായി നേരത്തെ വിവിധയിടങ്ങളിലായി തിരഞ്ഞെടുത്ത കെട്ടിടങ്ങൾ വീണ്ടും ഏറ്റെടുക്കുന്നത് പരിഗണനയിലുണ്ട്. ഓരോ പഞ്ചായത്തിലും ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാനും ലക്ഷ്യമുണ്ട്. ഇതിനായി സ്ഥലം കണ്ടെത്തണമെന്ന് ആരോഗ്യവകുപ്പ് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശ്രാമം ഹോക്കി സ്റ്റേഡിയം, നെടുമ്പന സി.എച്ച്.സി എന്നിവിടങ്ങളിലാണ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളുള്ളത്.

 കൊവിഡ് ചികിത്സ ലഭ്യമായ ആശുപത്രികൾ: 50

 ആകെ കിടക്കകൾ

ഐ.സി.യു ഇല്ലാത്ത: 3,208
ഐ.സി.യു: 320
നോൺ ഐ.സി.യു (ഓക്സിജൻ): 920
വെന്റിലേറ്റർ: 95
പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക്: 135
കാറ്റഗറി എ (തീവ്രത കുറവുള്ള ലക്ഷണം): 1,150
കാറ്റഗറി ബി (ഇടത്തരം തീവ്രത): 926
കാറ്റഗറി സി (തീവ്രത കൂടുതൽ): 195

 ചികിത്സാ കേന്ദ്രങ്ങളിലുള്ള രോഗികൾ: 791

 സെക്കൻഡ് ലൈൻ കേന്ദ്രങ്ങൾ

ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം: 206
നെടുമ്പന സി.എച്ച്.സി: 89

 ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾ

വാളകം മേഴ്‌സി ഹോസ്പിറ്റൽ: 107
വെളിയം എ.കെ.എസ്‌ ഓഡിറ്റോറിയം: 70
വിളക്കുടി ലിറ്റിൽ ഫ്ളവർ: 76
തഴവ അഭയകേന്ദ്രം: 27
കൊല്ലം എസ്.എൻ നഴ്സിംഗ് സ്കൂൾ: 70
പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ: 88
കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം: 17

പുനലൂർ കെ.ജെ കൺവെൻഷൻ സെന്റർ: 41

Advertisement
Advertisement