കൊവിഡ് വാക്‌സിനായി കൊച്ചിയിൽ നീണ്ട ക്യൂ, വിശദീകരണവുമായി അധികൃതർ

Saturday 08 May 2021 8:31 AM IST

കൊച്ചി: കൊവിഡ് വാക്‌സിൻ ടോക്കൺ എടുക്കാനായി കൊച്ചിയിൽ നീണ്ട ക്യൂ.കലൂരിലെ ഗവൺമെന്റ് കൊവിഡ് അപക്‌സ് സെന്ററിലാണ് സംഭവം. അഞ്ച് മണിമുതൽ പ്രായമായവരുൾപ്പടെ കാത്തുനിൽക്കുകയാണ്. എന്നാൽ പുലർച്ചെ മൂന്നരയോടെ ടോക്കൺ കൊടുത്തു തീർന്നതായി അധികൃതർ അറിയിച്ചുവെന്നാണ് ആളുകൾ പറയുന്നത്.

'നൂറു ടോക്കണാണ് സെന്ററിലേക്ക് അനുവദിച്ചിരുന്നത്. പുലർച്ചെ തന്നെ 50 എണ്ണം നൽകി. ആളുകളുടെ എണ്ണം കൂടിയതോടെയാണ് ബാക്കി ടോക്കൺ നൽകാതിരുന്നത്. പിന്നീട് ബാക്കി ഉള്ള ടോക്കൺ കൂടി നൽകി. കിട്ടാത്തവരുടെ പേരും വിലാസവും ശേഖരിച്ചു, വാക്‌സിൻ ലഭ്യത അനുസരിച്ച് ഇവരെ ഫോണിൽ അറിയിക്കും' അധികൃതർ പ്രതികരിച്ചു.

എറണാകുളം ജില്ലയിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. എട്ട് ഫഞ്ചായത്തുകളിൽ അൻപത് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ആരംഭിച്ചു. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.