മൂന്ന് രാജവെമ്പാലകളും, ഏറ്റവും നീളംകൂടിയ പെരുമ്പാമ്പും! കൗതുകകരമായ കാഴ്ചകളുമായി വാവ
Saturday 08 May 2021 2:30 PM IST
കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പവും, വെനവും ഉള്ള പാമ്പുകളായ രാജവെമ്പാലകളെയാണ് വാവ ഇന്ന് ആദ്യം പരിചയപ്പടുത്തുന്നത്.കാർത്തിക്, നാഗ,നീലു എന്നീ പെരുകളുള്ള രണ്ട് ആണും,ഒരു പെണ്ണും.മൂന്ന് പേർക്കും ഏഴ് വയസാണ് പ്രായം.
തുടർന്ന് കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ പെരുമ്പാമ്പിനെ(ഇന്ത്യൻ റോക്ക് പൈത്തൺ) പരിചയപ്പെടുത്തുന്നു. ഇതിനെ സ്നേക്ക് മാസ്റ്റർ എപ്പിസോഡിലൂടെയും,അല്ലാതെയും നിങ്ങൾ കണ്ടിട്ടുണ്ടാകാം,പക്ഷെ ലോകത്തിൽ തന്നെ ഏറ്റവും നീളംകൂടിയ പെരുമ്പാമ്പ് ആയ റെറ്റിക്യുലേറ്റഡ് പൈത്തണെ നിങ്ങൾ മിക്കവരും കണ്ടിട്ടുണ്ടാകില്ല,അപടകാരികളായ ഇവയെ വാവ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു,നമ്മുടെ നാട്ടിൽ കാണുന്ന ചില പാമ്പുകളെയും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...