'പ്രചരണത്തിനും മത്സരിക്കാനുമുള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല പിഷാരടിക്കുമുണ്ട്'; ആക്ഷേപങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ

Saturday 08 May 2021 6:57 PM IST

തിരുവനന്തപുരം: നടൻ രമേശ് പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റെന്ന പ്രചാരണത്തിന് മറുപടിയുമായി യൂത്ത്‌കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. നടനോടൊപ്പമുളള തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകർന്നതിന് പിഷാരടിക്ക് നന്ദി രേഖപ്പെടുത്തി.

അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ടെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നന്ദി പിഷാരടി .

ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട്‌ കരുത്ത് പകർന്നതിന്. അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.