തീവ്രത കുറയാതെ വ്യാപനം, വീണ്ടും 40000 കടന്നു

Sunday 09 May 2021 12:00 AM IST

തിരുവനന്തപുരം : കൊവിഡിന്റെ അതിതീവ്ര വ്യാപനം സംസ്ഥാനത്ത് തുടരുന്നു. പ്രതിദിനരോഗികൾ വീണ്ടും 40000 കടന്നതോടെ ടെസ്റ്റ് പോസിറ്റിവിറ്റി 30ശതമാനത്തിലേക്ക് കുതിക്കുകയാണ്. ഇന്നലെ 41,971 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനമായി​. 4,17,101 പേരാണ് ചികിത്സയിലുള്ളത്. 64 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 127 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 38,662 പേർ സമ്പർക്കരോഗികളാണ്. 2795 പേരുടെ ഉറവിടം വ്യക്തമല്ല. 387പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. അതേസമയം, ചികിത്സയിലായിരുന്ന 27,456 പേർ രോഗമുക്തി നേടി.

എല്ലാ ജില്ലകളിലും പ്രതിദിനം രോഗികൾ ക്രമാതീതമായി ഉയരുകയാണ്. എറണാകുളമാണ് രണ്ടാംതരംഗത്തിൽ തുടക്കം മുതൽ മുന്നിലുള്ളത്. ജില്ലയിൽ 5492 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോടിനെ മറികടന്ന് തിരുവനന്തപുരം ഇന്നലെ രണ്ടാമതായി. 4560 പേരാണ് ഇന്നലെ ജില്ലയിൽ രോഗികളായത്, ആകെ രോഗികൾ 18,66,827.

കൊ​വി​ഡ്:​ ​ആ​ർ.​സി.​സി​ക്കും ശ്രീ​ചി​ത്ര​യ്‌​ക്കും​ ​പ്ര​ത്യേ​ക​ ​ക​രു​തൽ

സ്വ​ന്തം​ലേ​ഖ​കൻ

​ ​വൈ​റ​സ് ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ചാ​ൽ​ ​ഉ​ട​ൻ​ ​കൊ​വി​ഡ് ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റും

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യി​രി​ക്കെ​ ​അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ ​രോ​ഗി​ക​ളെ​ ​പ​രി​ച​രി​ക്കു​ന്ന​ ​ആ​ർ.​സി.​സി​യി​ലും​ ​ശ്രീ​ചി​ത്ര​യി​ലും​ ​വൈ​റ​സ് ​പ​ടി​മു​റു​ക്കാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​ക​രു​ത​ൽ.​ ​ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചാ​ൽ​ ​ഉ​ട​ൻ​ ​കൊ​വി​ഡ് ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റും.​ ​രോ​ഗി​യു​ടെ​ ​അ​വ​സ്ഥ​യ​നു​സ​രി​ച്ച് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ൾ​പ്പെ​ടെ​യു​ള്ള​ ​ഏ​ത് ​ആ​ശു​പ​ത്രി​യി​ലേ​ക്കും​ ​അ​തി​വേ​ഗം​ ​മാ​റ്റാ​ൻ​ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം. കൊ​വി​ഡി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ആ​ർ.​സി.​സി​യി​ലും​ ​ശ്രീ​ചി​ത്ര​യി​ലും​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​ദി​വ​സ​വും​ ​നി​ര​വ​ധി​ ​പേ​രാ​ണ് ​എ​ത്തു​ന്ന​ത്.​ ​ആ​ർ.​സി.​സി​യി​ലും​ ​ശ്രീ​ചി​ത്ര​യി​ലും​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ഭാ​ഗ​ത്ത് ​വൈ​റ​സ് ​ബാ​ധ​യു​ണ്ടാ​യാ​ൽ​ ​അ​ത് ​അ​തി​വേ​ഗം​ ​രോ​ഗി​ക​ളി​ലേ​ക്കെ​ത്തും.​ ​ആ​ർ.​സി.​സി​യി​ൽ​ ​സ​ങ്കീ​ർ​ണ​മാ​യ​ ​വി​വി​ധ​ ​ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ​വ​ർ​ക്കും​ ​കീ​മോ​ ​ചി​കി​ത്സ​തേ​ടു​ന്ന​വ​രു​മു​ണ്ട്.​ ​വൈ​റ​സി​ന്റെ​ ​നേ​രി​യ​ ​സാ​ന്നി​ദ്ധ്യം​ ​പോ​ലും​ ​ഇ​വ​രി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും.​ ​കൊ​വി​ഡി​ന്റെ​ ​ആ​ദ്യ​ഘ​ട്ടം​ ​മു​ത​ൽ​ ​സ​മാ​ന​മാ​യ​ ​രീ​തി​യാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​ത്.