നഗരസഭ കൗൺസിലർ കൊവിഡ് ബാധിച്ച് മരിച്ചു

Sunday 09 May 2021 12:03 AM IST

ഇരിങ്ങാലക്കുട : നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ ജോസ് ചാക്കോള (54) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ നാല് ദിവസത്തോളമായി കൊവിഡ് ബാധിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 18ാം വാർഡ് മെമ്പറായിരുന്നു. ഇന്നലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷമായ 600 ഓളം വോട്ടുകൾക്കാണ് ഇദ്ദേഹം വിജയിച്ചത്. സംസ്‌കാരം വൈകിട്ട് നാലോടെ ഇരിങ്ങാലക്കുട കിഴക്കേപള്ളിയിലെ സെമിത്തേരിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തി. ഭാര്യ: മിനി. മക്കൾ : ജെറാൾഡ്, റിച്ചാർഡ്.

Advertisement
Advertisement