അണുനശീകരണം നടത്തി പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് അംഗവും
Sunday 09 May 2021 12:34 AM IST
തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ആർ. പണിക്കരുടെയും നേതൃത്വത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് ബാധിതരുടെ വീടുകളിലെത്തി സ്‌പ്രെയർ ഉപയോഗിച്ച് അണുനശീകരണം നടത്തി. പഞ്ചായത്ത് ഏഴാം വാർഡിലെ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നവരുടെ അഞ്ച് വീടുകളിലാണ് അണുനശീകരണം നടത്തിയത്. വരും ദിവസങ്ങളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.