കൊവിഡ് ചികിത്സ,നാലുമണിക്കൂർ ഇടവിട്ട് റിപ്പോർട്ടിംഗ്

Sunday 09 May 2021 12:12 AM IST

തിരുവനന്തപുരം : കൊവിഡ് ചികിത്സ കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി ഗുരുതരാവസ്ഥയിലുള്ളവർക്ക് യഥാസമയം ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ പ്രത്യേക സംവിധാനം ഒരുക്കി. കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ കിടക്കകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളും ഓരോ നാലു മണിക്കൂറിലും ജില്ലാ കൺട്രോൾ സെന്ററുകളിൽ റിപ്പോർട്ട് ചെയ്യണം. വീഴ്ച വരുത്തിയാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വീടുകളിൽ കഴിയുന്നവർ ഏതു രോഗത്തിനും കഴിയാവുന്നത്ര ഇ - സഞ്ജീവനി വഴി ടെലിമെഡിസിൻ സേവനം തേടണം.