ഇനിയും വേണം 5 ലക്ഷം വാക്സിൻ ഡോസ്
കൊല്ലം: ജില്ലയിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ വിതരണം പകുതി പൂർത്തിയായി. ഇനി അഞ്ചുലക്ഷത്തോളം പേർക്കുകൂടി വാക്‌സിൻ നൽകിയാലേ ജില്ലയിൽ മുതിർന്നവർക്കുള്ള വാക്‌സിൻ വിതരണം പൂർത്തിയാവുകയുള്ളു.
ജനുവരി പത്തിനാണ് ആദ്യമായി വാക്‌സിൻ വിതരണം തുടങ്ങിയത്. ആദ്യ വാക്‌സിൻ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമാണ് നൽകിയത്. മാർച്ച് 1 മുതലാണ് പൊതുജനത്തിന് വാക്‌സിൻ നൽകിത്തുടങ്ങിയത്. പ്രായമായവർക്കും 45 വയസുവരെയുള്ളവരെയുമാണ് പരിഗണിച്ചത്. ജില്ലയിൽ ഒൻപത് ലക്ഷത്തോളം ആളുകളാണ് 45 വയസിന് മുകളിലുള്ളത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതൽ വാക്‌സിനെടുത്തത്.
ജില്ലയിൽ വാക്സിൻ
ആകെ നൽകിയത് - 6,03,923 രണ്ട് ഡോസ് കിട്ടിയവർ - 4,59,810 ആദ്യ ഡോസ് കിട്ടിയവർ-1,44,113 ആകെ വേണ്ടത് - 9,00,000 ജില്ലയിൽ വാക്‌സിൻ തുടങ്ങിയത് - ജനുവരി -10ന് പൊതുജനത്തിന് ലഭിച്ചത് - മാർച്ച് 1ന്