20 ലിറ്റർ കോട പിടിച്ചെടുത്തു

Sunday 09 May 2021 12:16 AM IST

ചാത്തന്നൂർ: കായൽതീരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ കോട പരവൂർ പൊലീസ് പിടിച്ചെടുത്തു. കല്ലുംകുന്ന് പള്ളിക്ക് എതിർവശത്തെ കായൽത്തീരത്ത് നിന്നാണ് പ്ലാസ്റ്റിക് ബക്കറ്റിൽ തയ്യാറാക്കിവച്ചിരുന്ന ഒരാഴ്ച പഴക്കമുള്ള കോട കണ്ടെത്തിയത്. പരവൂർ എസ്.എച്ച്.ഒ അംജത് ഖാന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ജനമൈത്രി സംഘമാണ് കോട കണ്ടെടുത്തത്. എസ്.ഐമാരായ ഗോപകുമാർ, നിസാം, എ.എസ്.ഐ ഹരിസോമൻ, സി.പി.ഒ ലിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.