പ്രിഥ്വിയോട് സെലക്‌ടർമാർ: തടികുറച്ചാൽ ടീമിലെടുക്കാം

Sunday 09 May 2021 3:23 AM IST

മും​ബ​യ്:​ ​വെ​ടി​ക്ക​ട്ട് ​ബാറ്റിംഗു​മാ​യി​ ​ത​ക​ർ​പ്പ​ൻ​ ​ഫോ​മി​ലു​ള്ള​ ​യു​വ​ ​ഓ​പ്പ​ണ​ർ​ ​പ്രി​ഥ്വി​ഷാ​യ്ക്ക് ​പ​ക്ഷേ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​തി​രി​കെ​‌​യെ​ത്ത​ണ​മെ​ങ്കി​ൽ​ ​ത​ടി​കു​റ​ച്ചേ​ ​മ​തി​യാ​കൂ​വെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​വി​ജ​യ് ​ഹ​സാ​രെ​യി​ലും​ ​ഐ.​പി.​എ​ല്ലി​ലും​ ​മി​ക​ച്ച​ ​ബാ​റ്റിം​ഗ് ​പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും​ ​പ്രി​ഥ്വി​യെ​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ലി​നും​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ടെസ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള​ ​ടീ​മി​ലും​ ​ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​ത് ​ശ​രീ​ര​ ​ഭാ​രം​ ​കൂ​ടി​യ​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​

സെ​ല​ക്ഷ​ൻ​ ​ല​ഭി​ക്ക​ണ​മെ​ങ്കി​ൽ​ ​പ്രി​ഥ്വി​ ​ഭാ​രം​ ​കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് ​സെ​ല​ക്ട​ർ​മാ​ർ​ ​പ​റ​യു​ന്ന​തെ​ന്നാ​ണ് ​ബി.​സി.​സി.​ഐ​യി​ലെ​ ​ഒ​രു​ ​ഉ​ന്ന​ത​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​റി​സ​ർ​വ് ​താ​ര​മാ​യി​ ​പോ​ലും​ ​പ്രി​ഥ്വി​യെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​
​ഗ്രൗ​ണ്ടി​ലും​ ​വി​ക്ക​റ്റി​നി​ടെ​യി​ലു​ള്ള​ ​ഓ​ട്ട​ത്തി​ലും​ ​പ്രി​ഥ്വി​ക്ക് ​ഒ​രു​ ​ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ന്റെ​ ​വേ​ഗ​ത​യി​ല്ല.​ ​ആ​സ്ട്രേ​ലി​യ​യി​ൽ​ ​ഫീ​ൽ​ഡിം​ഗി​നി​ടെ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഏ​കാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി​രു​ന്നു.​ ​ആ​സ്ട്രേ​ലി​യ​യി​ൽ​ ​നി​ന്ന് ​തി​രി​ച്ചെ​ത്തി​യ​ ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​ക​ഠി​നാ​ധ്വാ​നം​ ​ചെ​യ്തെ​ന്ന​തി​ൽ​ ​സം​ശ​യം​ ​ഇ​ല്ല.​ ​പ്ര​ിഥ്വി​ക്ക് ​മു​മ്പി​ലു​ള്ള​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഉ​ദാ​ഹ​ര​ണം​ ​റി​ഷ​ഭ് ​പ​ന്താ​ണ്.​ ​കു​റ​ച്ച് ​മാ​സ​ങ്ങ​ൾ​കൊ​ണ്ട് ​ത​ന്നെ​ക്കു​റി​ച്ചു​ള്ള​ ​എ​ല്ലാ​ ​വി​മ​ർ​ശ​ന​ങ്ങ​ളു​ടേ​യും​ ​വാ​യ​ട​പ്പി​ക്കാ​ൻ​ ​പ​ന്തി​ന് ​ക​ഴി​ഞ്ഞെ​ങ്കി​ൽ​ ​പ്രി​ഥ്വി​ക്കും​ ​അ​തു​ക​ഴി​യും​ ​-​ബി.​സി.​സി.​ഐ​ ​ഭാ​ര​വാ​ഹി​ ​പ​റ​ഞ്ഞു.
ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​മോ​ശം​ ​പ്ര​ക​ട​ന​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​താ​ര​ത്തെ​ ​ടീ​മി​ൽ​ ​നി​ന്ന് ​നേ​ര​ത്തെ​ ​പു​റ​ത്താ​ക്കി​യ​ത്.​ ​അ​ഡ്‌​ലെ​യ്ഡ് ​ടെ​സ്റ്റി​ലെ​ ​ര​ണ്ട് ​ഇ​ന്നിം​ഗ്സി​ലും​ ​പൃ​ഥ്വി​ ​പൂ​ജ്യ​ത്തി​ന് ​പു​റ​ത്താ​യി​രു​ന്നു.​​

Advertisement
Advertisement