കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ്: ഹൈക്കോടതി കളക്ടറോട് റിപ്പോർട്ട് തേടി

Monday 10 May 2021 12:04 AM IST

കൊച്ചി: ഹൈക്കോടതിയുടെ ഇടപെടലിനു ശേഷവും കൊവിഡ് രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതികളുടെ വസ്തുത അന്വേഷിച്ച് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് രോഗികളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും പി.പി.ഇ.കിറ്റിനടക്കം അമിത തുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയത്. കോടതിക്ക് നേരിട്ടും പരാതി ലഭിച്ചിരുന്നു.

സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത് തടയണമെന്ന ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കുന്നുണ്ട്.

ആ​ശു​പ​ത്രി​ക​ളു​ടെ​ ​കൊ​ള്ള​ ​അ​വ​സാ​നി​പ്പി​ക്ക​ണം​ ​:​ ​പി.​സി.​ ​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​ചി​ല​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​കൊ​ള്ള​യ​ടി​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും
ഇ​തി​നാ​യി​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ണ​മെ​ന​ന്നും​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​വ​ർ​ക്കിം​ഗ് ​ചെ​യ​ർ​മാ​ൻ​ ​പി.​സി.​ ​തോ​മ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്ത് ​ഒ​രു​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ 23​ ​മ​ണി​ക്കൂ​ർ​ ​ഒ​രു​ ​കൊ​വി​ഡ് ​രോ​ഗി​യെ​ ​ചി​കി​ത്സി​ച്ച​തി​ന് ​രോ​ഗി​യി​ൽ​ 24760​ ​രൂ​പ​യാ​ണ് ​ഈ​ടാ​ക്കി​യ​ത്.​ ​ഒ​രു​ ​നേ​ര​ത്തെ​ ​ഭ​ക്ഷ​ണ​ത്തി​ന് 1380​ ​രൂ​പ​യും.​ ​കൊ​ള്ള​പ്പ​ലി​ശ​ക്കാ​രെ​ക്കാ​ൾ​ ​വ​ലി​യ​ ​ദ്രോ​ഹ​മാ​ണി​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കു​റ്റ​പ്പെ​ടു​ത്തി.

Advertisement
Advertisement