തൃശൂരിൽ സ്ഥിതി അതീവ ഗുരുതരം: അതിരപ്പിള്ളിയിൽ പൊസിറ്റിവിറ്റി 83.33 %

Monday 10 May 2021 12:09 AM IST

തൃശൂർ : ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലെത്തിയതോടെ തൃശൂർ ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം. ഇന്നലെ 31.4 ശതമാനമായിരുന്നു പൊസിറ്റിവിറ്റി നിരക്ക്. നേരത്തെ മേയ് രണ്ടിനായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്. 33 ശതമാനം.

ഇന്നലെ 11,974 പേരെ പരിശോധിച്ചതിൽ 3,753 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഗുരുവായൂർ മുനിസിപ്പാലിറ്റി അടക്കം 11 തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇന്നലെ അമ്പത് ശതമാനത്തിന് മുകളിലെത്തി. അതിരപ്പിള്ളി പഞ്ചായത്തിലാണ് കൂടുതൽ പൊസിറ്റിവിറ്റി നിരക്ക് ,​ 83.33 ശതമാനം.

അമ്പത് ശതമാനത്തിന് മുകളിൽ

ആതിരപ്പിള്ളി 83.33%.

കടപ്പുറം 72.94%

ചൊവ്വന്നൂർ 70.64 %

വാടാനപ്പിള്ളി 63.06%

ഗുരുവായൂർ 60.93%
പാഞ്ഞാൾ 59.26 %
ചേലക്കര 57.30 %

ചൂണ്ടൽ 57.95 %
ദേശമംഗലം 53.57 %