വിരൽത്തുമ്പിലുണ്ട് ഓൺലൈൻ സേവനം

Monday 10 May 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ലോക്ക്ഡൗൺ വീണ്ടുമെത്തിയപ്പോൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ആശ്വാസമായി ഓൺലൈൻ, ഹോം ഡെലിവറി സംവിധാനങ്ങൾ. ഭക്ഷണവും ആവശ്യസാധനങ്ങളും വീട്ടുമുറ്റത്തെത്തും. ചെറിയ തുക സർ‌വീസ് ചാർജായി നൽകണമെങ്കിലും കൊവിഡിനെ പേടിക്കാതെ വീട്ടിലിരിക്കാം. ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളും സ്വന്തം നിലയിൽ ഹോം ഡെലിവറി സൗകര്യം സജീവമാക്കി.

ഡിജിറ്റലായി പണം നൽകാമെന്നതും ഓൺലൈൻ സംവിധാനത്തെ പ്രിയതരമാക്കുന്നു. കൊവിഡ് ഒന്നാം തരംഗത്തിൽ ഹോം ഡെലിവറിക്കായി ആപ്പുകളും വെബ്‌സൈറ്റുകളും ഒരുക്കിയവർ മാത്രമല്ല, പുതിയ സംരംഭകരും രംഗത്തുണ്ട്. കഴിയുന്നത്ര ഇവ പ്രയോജനപ്പെടുത്തിയാൽ കൊവിഡ് പ്രതിരോധം എളുപ്പമാകും.

ഓൺലൈനിൽ

പലവിധ സേവനം

• അവശ്യ സാധനം, ഭക്ഷണം: ഹോം ഡെലിവറി അപ്പുകൾ,
• മറ്റാവശ്യങ്ങൾ: ആമസോൺ, ഫ്ലിപ്കാർട്ട്
• വിദ്യാഭ്യാസം: ഓൺലൈൻ ക്ലാസ്, വിദ്യാഭ്യാസ ആപ്പ്
• ചികത്സ: ഇ-സഞ്ജീവനി,പഞ്ചായത്ത് ഹോം ഡെലിവറി
• വിനോദം:സ്ട്രീമിംഗ് ആപ്പുകൾ, ഗെയ് മിംഗ് പ്ലാറ്റ്‌ഫോം
• ബില്ലടയ്ക്കൽ, റിച്ചാർജ്: ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം
• ബാങ്കിംഗ്: ബാങ്കുകളുടെ ആപ്പ്

Advertisement
Advertisement