കൊവിഡ് മുന്നണിപ്പോരാളിയാകാൻ അവസരം

Monday 10 May 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ അണിചേരാൻ അവസരം.അസോസിയേഷൻ ഒഫ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യ കേരള ചാപ്ടറും (എ.എച്ച്.പി.ഐ) ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ബ്രാഞ്ചും (ഐ.ആർ.സി.എസ്) സംയുക്തമായി സന്നദ്ധ പ്രവർത്തനത്തിൽ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കും അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കും,ബി.എസ്‌സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.മറ്റു രാജ്യങ്ങളിൽ നിന്ന് എം.ബി.ബി.എസ് പാസായവർക്കും പങ്കാളിയാകാം.പ്രായപരിധിയില്ല. പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ള 40 - 50 വയസിനിടയിലുള്ള തിരുവനന്തപുരത്തുകാർക്കും അപേക്ഷിക്കാം.കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് പ്രത്യേക പരിഗണന. സർട്ടിഫിക്കറ്റും ഓണറേറിയവും ലഭിക്കും. redcrosskeralastatebranch@gmail.com വിലാസത്തിൽ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. ഫോൺ : 91 9895115892, 0471 2478106.