ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപക ഡയറക്ടർ പ്രൊഫസർ കെ. രാമചന്ദ്രൻ നായർ നിര്യാതനായി
Sunday 09 May 2021 11:25 PM IST
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപക ഡയറക്ടറും എൻജിനിയറിംഗ് കോളേജ് മുൻ പ്രൊഫസറും (സിവിൽ എൻജിനിയറിംഗ് ) ആയിരുന്ന പ്രൊ. കെ. രാമചന്ദ്രൻ നായർ (85) സ്വകാര്യ ആശുപത്രിയിൽ നിര്യതനായി. ഭാര്യ പരേതയായ ജയശ്രീ രാമചന്ദ്രൻ (മുൻ ഇൻകം ടാക്സ് കമ്മിഷണർ). മകൾ : രശ്മി രാമചന്ദ്രൻ (ദുബായ് ).