ഡോ.എ.എസ്.കെ.നായർ നിര്യാതനായി

Sunday 09 May 2021 11:28 PM IST

തിരുവനന്തപുരം: ആക്കുളത്ത് സെന്റർ ഫോർ എർത്ത് സയൻസസ് സയന്റിസ്റ്റും സെന്റർ ഫോർ എൻവയൺമെന്റ് ഡെവലപ്‌മെന്റ് എമിരറ്റസ് പ്രൊഫസറുമായിരുന്ന ഡോ.എ.എസ്.കെ.നായർ (69) ഡൽഹി സരിതാ വിഹാറിൽ മകളുടെ വീട്ടിൽ നിര്യാതനായി. മുക്കോലയ്ക്കൽ ചൂഴമ്പാല സ്വദേശിയാണ്.സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗമായിരുന്നു. കൊച്ചി യൂണിവേഴ്സിറ്റി, കുഫോസ്, കില, ഐ.എം.ജി എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായിരുന്നു. ഭാര്യ: ആശാലത എസ്. നായർ (റിട്ട.പ്രൊഫസർ, കേരള യൂണിവേഴ്സിറ്റി, ബോട്ടണി വിഭാഗം). മകൾ: അനൂപ എസ്. നായർ (ജോയിന്റ് ഡയറക്ടർ, കേന്ദ്ര സാമ്പത്തിക മന്ത്രാലയം). മരുമകൻ: ഡോ.ബിനോയ് ഗോസ്വാമി (സീനിയർ ഗ്രേഡ് പ്രൊഫസർ, സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി, ന്യൂഡൽഹി).