ഓൺലൈൻ ക്ലാസുകൾ പെർഫക്റ്റ് ഒ.കെ ആകും

Monday 10 May 2021 2:59 AM IST

കൊച്ചി: കൊവിഡ് കേസുകൾ കുതിച്ചുയർന്നാലും കുട്ടികളുടെ പഠനം മുടങ്ങില്ല. അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള ഓൺലൈൻ ക്ലാസുകളുടെ തയ്യാറെടുപ്പുകൾ പെതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. നിലവിൽപത്താം ക്ലാസുകാർക്കായുള്ള ഓൺലൈൻ ക്ലാസ് ആരംഭിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ഫലഫ്രഖ്യാപനം ഉടൻ ഉണ്ടാകും. ഈ സാഹചര്യത്തിലാണ് വിപുലമായ തയ്യാറെടുപ്പ് ആരംഭിച്ചത്.

മുൻ വർഷങ്ങളിലെ പരിശീലനത്തിൽ പ്രായോഗിക പരിജ്ഞാനമുള്ളതിനാൽ ഇക്കുറി പാഠനം എളുപ്പമാവുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകർ. പതിവു പോലെ ജൂൺ ആദ്യ വാരം ക്ലാസുകൾ ആരംഭിക്കും. വിക്ടേഴ്‌സ് ചാനലും സാമൂഹിക മാദ്ധ്യമങ്ങളിലും ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. വിക്ടേഴ്‌സ് ചാനലിൽ പ്ലസ് വൺ ക്ലാസുകളും പ്രത്യേക അവധിക്കാല ക്ലാസുകളും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പ്ലസ് വൺപരീക്ഷ ഇനിയും നടത്തിയിട്ടില്ലാത്തതിനാൽ ക്ലാസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്ലസ് ടു പ്രാക്ടിക്കലും പൂർത്തിയാകാനുണ്ട്. സമാന സ്ഥിതിയാണ് വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും. ഇതിനായി സർക്കാർ പ്രത്യേക തീരുമാനമെടുക്കേണ്ടിവരും. ഓൺലൈൻ ക്ലാസുകൾക്ക് ഉപയോഗിക്കാവുന്ന പാഠഭാഗങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ കൈയിൽ ലഭ്യമാണ്. കൂടുതൽ മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളുമുണ്ട്. പാഠപുസ്‌കങ്ങളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്. പലതും വിതരണത്തിനായി ജില്ലാതല ഓഫിസുകളിലേക്ക് കൈമാറിയിട്ടുണ്ട്.

സി.ബി.എസ്.ഇ: ഫീസ് വാങ്ങിക്കണ്ടെന്ന് തീരുമാനം
അടുത്ത അദ്ധ്യയന വർഷത്തിൽ ഡൊണേഷനോ ഫീസ് വർദ്ധന വേണ്ടെന്ന തീരുമാനത്തിലാണ് കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ. പുതിയ യൂണിഫോം, പുസ്തകങ്ങൾ എന്നിവ വാങ്ങിക്കാനും നിർബന്ധിക്കില്ല. കൊവിഡിനെ തു

ടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. അസോസിയേഷനിൽ അംഗങ്ങളായ 1488 സ്‌കൂളികളിൽ ഇതു ബാധകമായിരിക്കും. കഴിഞ്ഞ അദ്ധ്യയന വർഷത്തെ ഫീസ് മാത്രമേ ഇത്തവണയും കുട്ടികളിൽ നിന്ന് ഈടാക്കാവൂ. ഗ്രാമീണ മേഖലകളിലടക്കം മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ഫീസ് വീണ്ടും കുറക്കും.

ഇക്കുറി പൂർണ സജ്ജം:
ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ ഇക്കുറി പൂർണ സജ്ജമാണ്. കഴിഞ്ഞ വർഷം തന്നെ അനുബന്ധ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു. ജൂൺ ആദ്യവാരം തന്നെ കാര്യക്ഷമമായി ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമം.
അഡ്വ. ടി പി ഇബ്രാംഹിംഖാൻ
പ്രസിഡന്റ്
കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ

Advertisement
Advertisement