ഈഴവരെ അവഗണിച്ചതിന്റെ തിക്തഫലം: പി.ജെ.കുര്യൻ

Monday 10 May 2021 2:59 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവ സമുദായത്തെ അവഗണിച്ചതിന്റെ തിക്തഫലമാണ് കോൺഗ്രസും യു.ഡി.എഫും നേരിട്ട കനത്ത തിരിച്ചടിയെന്ന്

മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാനുമായ പ്രൊഫ.പി.ജെ.കുര്യൻ

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആരോപിച്ചു.

കേരളത്തിലെ പ്രബലമായ ഈഴവ സമുദായത്തെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തഴഞ്ഞത്

കേരളകൗമുദി ശ്രദ്ധയിൽപെടുത്തിയിട്ടും പാർട്ടി നേതൃത്വം അത് ഉൾക്കൊണ്ടില്ല.നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി പോലെ

ഈഴവർക്ക് ശക്തമായ സ്വാധീനമുള്ള ജില്ലകളിൽ കോൺഗ്രസിലെ ഈഴവരെ സീറ്റ് നൽകാതെ

തഴഞ്ഞത് യാതൊരു ചർച്ചയും കൂടിയാലോചനയുമില്ലാതെയാണ്.പത്തനംതിട്ട ജില്ലയിലെ

കോന്നി മണ്ഡലത്തിൽ നിർണായക ശക്തിയായ ഈഴവ സമുദായത്തിന് സീറ്റ് നൽകണമെന്ന തന്റെ

ആവശ്യവും അംഗീകരിച്ചില്ല. മത്സരിക്കാൻ യോഗ്യരായ നിരവധി പേർ ഈ സമുദായത്തിൽ

ഉണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞതാണ് കൂട്ടത്തോൽവിക്ക് കാരണമെന്നും പി.ജെ.കുര്യൻ പറഞ്ഞു.

Advertisement
Advertisement