ഇന്ധനവില കൂട്ടി കേന്ദ്രം കൊള്ളയടിക്കുന്നു: മുല്ലപ്പള്ളി
Monday 10 May 2021 3:05 AM IST
തിരുവനന്തപുരം: തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാവുകയും സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് പോവുകയും ചെയ്യുമ്പോഴാണ് എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്ര സർക്കാർ ഒത്താശ നൽകുന്നത്.
കുതിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വില വർദ്ധനവിന് വഴിവയ്ക്കും.ജനം ദുരിതമനുഭിക്കുമ്പോൾ ഇന്ധനവിലയിലെ നികുതി കുറച്ച് ആശ്വാസം നൽകാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.