തെരുവ് നായകൾക്കും, പക്ഷികൾക്കും കൂടി ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഡി വൈ എഫ് ഐ പിള്ളേർ ഇതല്ലാതെ മറ്റെന്തു ചെയ്യാൻ

Monday 10 May 2021 11:16 AM IST


പ്ലാവിലകൾ സംഘടിപ്പിച്ചുപോകുന്ന യുവാക്കളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. കൊവിഡ് ബാധിച്ച ഒരു കുടുംബത്തിലെ മിണ്ടാപ്രാണികൾക്കുവേണ്ടിയാണ് പ്ലാവിലയെന്ന് അദ്ദേഹം പറയുന്നു.

തെരുവ് നായകൾക്കും, പക്ഷികൾക്കും കൂടി ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്‌ഐ പിള്ളേർ ഇതല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്ലാവിൽ കയറി ഇലകൾ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ,ഡിവൈഎഫ്ഐക്കാരാ.

നാട്ടിൽ ഒരു കുടുംബത്തിൽ എല്ലാവർക്കും കോവിഡ്.അവർക്കുള്ള മരുന്നും ഭക്ഷണവും മാത്രം ഉറപ്പായാൽ പോരല്ലോ,മിണ്ടാപ്രാണികളുടെ ജീവനും പ്രധാനമാണല്ലോ.വീട്ടുകാർ അടുത്തുള്ള ഡിവൈഎഫ്ഐക്കാരോട് ആവശ്യം അറിയിച്ചു.പിന്നെയെല്ലാം ഈ ചിത്രങ്ങളിലുണ്ട്.

തെരുവ് നായകൾക്കും,പക്ഷികൾക്കും കൂടി നിങ്ങൾ ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്ന പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ പിള്ളേർ ഇതല്ലാതെ മറ്റെന്തു ചെയ്യാൻ..

തിരുവനന്തപുരം ജില്ലയിലെ,വിതുര ബ്ലോക്കിലെ പാലോട്, കരിമൺകോട് യൂണിറ്റിലെ സഖാക്കളാണ് മിണ്ടാപ്രാണികൾക്കായി മരം കയറിയത്.

പ്രിയസഖാക്കൾക്ക് അഭിവാദ്യങ്ങൾ.

Advertisement
Advertisement