കൊവിഡ് പ്രതിരോധം; ജില്ലാ പഞ്ചായത്തിന് 3 കോടിയുടെ പദ്ധതി കൂടി

Tuesday 11 May 2021 12:02 AM IST

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപയുടെ പദ്ധതികൾക്ക് കൂടി ജില്ലാ പഞ്ചായത്ത് അനുമതിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി കൈമാറിയ ഒരു കോടി രൂപയ്ക്ക് പുറമെയാണിത്.

വെന്റിലേറ്റർ ഐ.സി.യു സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ലഭ്യമാക്കുന്നതിനായി 50 ലക്ഷം രൂപ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ എന്നിവയ്ക്കായി പൾസ് ഓക്‌സിമീറ്റർ വാങ്ങുന്നതിന് 35 ലക്ഷം രൂപ, വടകര ജില്ലാ ആശുപത്രിയിൽ കൊവിഡ് വാർഡ് ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ, ജില്ലാ ആയുർവേദ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ മരുന്നുകൾ ലഭ്യമാക്കുന്ന 'ഭേഷജം' പദ്ധതിയ്ക്കായി 10 ലക്ഷം രൂപ, ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ മരുന്നുകൾ വാങ്ങുന്നതിന് 10 ലക്ഷം രൂപ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശുചിത്വ പദ്ധതിയുടെ ഭാഗമായി കൊവിഡ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പിക്ക് അപ്പ് വാഹനം ലഭ്യമാക്കുന്നതിന് എട്ടു ലക്ഷം രൂപ, വടകര ജില്ലാ ആശുപത്രിയിലെ കൊവിഡ് രോഗികൾക്ക് സമീകൃതാഹാരം നൽകുന്നതിനായി 22 ലക്ഷം രൂപ എന്നിങ്ങനെയാണ് പദ്ധതികൾ.

ജില്ലാ പഞ്ചായത്തിന് കീഴിലുളള പേരാമ്പ്ര വനിത ഹോസ്റ്റൽ, വില്ല്യാപ്പളളി വനിത ഹോസ്റ്റൽ, കൂത്താളി ഫാം ട്രെയ്‌നിംഗ് സെന്റർ എന്നിവ എഫ്.എൽ.ടി.സി യ്ക്കും ഡി.സി.സി യ്ക്കുമായി വിട്ടു നൽകിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുന്നോട്ടുവെച്ച പൾസ് ഓക്‌സിജൻ ചലഞ്ചിനോട് പ്രതികരിച്ച് ജില്ലാ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം 50,000 രൂപയും ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ 20,000 രൂപയും കൈമാറി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി 20,000 രൂപയും സ്വന്തം വാഹനവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയതായി പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രോട്ടോക്കോ പാലിച്ച് ചേർന്ന നടത്തിയ ഓൺലൈൻ മീറ്റിംഗിൽ പ്രസിഡന്റ് കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.ശിവാന്ദൻ, സെക്രട്ടറി അഹമ്മദ് കബീർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷീജ ശശി, കെ.വി.റീന, എൻ.എം.വിമല, സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

പുറത്തിറങ്ങല്ലേ.. കുറഞ്ഞില്ല ടി.പി.ആർ

രോഗികൾ 2522​

ടി.പി.ആർ 28.15 %

കോഴിക്കോട് : അടച്ചിട്ടിട്ടും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടി.പി.ആർ)​ കുറയാത്തത് ആശങ്ക പരത്തുന്നു. 28.15 ശതമാനമാണ് ഇന്നലെ രേഖപ്പെടുത്തിയ ടി.പി.ആർ നിരക്ക്. ജില്ലയിൽ 2522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 2419 പേരാണ്‌ രോഗബാധിതരായത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടുപേർക്ക്‌ പോസിറ്റീവായി. 95 പേരുടെ ഉറവിടം വ്യക്തമല്ല. 9567പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 4995പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 49,258 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട്‌ കോർപ്പറേഷൻ 17, ചെക്യാട് 4, എടച്ചേരി 1, ഏറാമല 1, ഫറോക്ക് 10, കടലുണ്ടി 7, കുന്ദമംഗലം 1, കുന്നുമ്മൽ 1, മുക്കം 1, നാദാപുരം 10, നന്മണ്ട 1, ഒളവണ്ണ 10, പയ്യോളി 1, പെരുമണ്ണ 4, പുറമേരി 12, രാമനാട്ടുകര 1, തലക്കുളത്തൂർ 1, തൂണേരി 6, ഉള്ള്യേരി 1, വടകര 1, വളയം 1, വാണിമേൽ 1, വേളം 1, വില്യാപ്പളളി 1.

 സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 904, അത്തോളി 7, ആയഞ്ചേരി 7, അഴിയൂർ 8, ബാലുശ്ശേരി 28, ചക്കിട്ടപ്പാറ 3, ചങ്ങരോത്ത് 8, ചാത്തമംഗലം 59, ചെക്യാട് 9, ചേളന്നൂർ 29, ചേമഞ്ചേരി 8, ചെങ്ങോട്ട്കാവ് 4, ചെറുവണ്ണൂർ 11, ചോറോട് 20, എടച്ചേരി 27, ഏറാമല 11, ഫറോക്ക് 18, കടലുണ്ടി 82, കക്കോടി 28, കാക്കൂർ 13, കാരശ്ശേരി 63, കട്ടിപ്പാറ 11, കാവിലുംപാറ 35, കായക്കൊടി 2, കായണ്ണ 8, കീഴരിയൂർ 1, കിഴക്കോത്ത് 6, കോടഞ്ചേരി 13, കൊടിയത്തൂർ 11, കൊടുവള്ളി 15, കൊയിലാണ്ടി 29, കുടരഞ്ഞി 18, കൂരാച്ചുണ്ട് 12, കൂത്താളി 30, കോട്ടൂർ 3, കുന്ദമംഗലം 22, കുന്നുമ്മൽ 7, കുരുവട്ടൂർ 13, കുറ്റ്യാടി 12, മടവൂർ 6, മണിയൂർ 26, മരുതോങ്കര 5, മാവൂർ 30, മേപ്പയ്യൂർ 5, മൂടാടി 9, മുക്കം 26, നാദാപുരം 30, നടുവണ്ണൂർ 7, നന്മണ്ട 10, നരിക്കുനി 8, നരിപ്പറ്റ 7, നൊച്ചാട് 5, ഒളവണ്ണ 40, ഓമശ്ശേരി 13, ഒഞ്ചിയം 14, പനങ്ങാട് 23, പയ്യോളി 20, പേരാമ്പ്ര 13, പെരുമണ്ണ 26, പെരുവയൽ 87, പുറമേരി 7, പുതുപ്പാടി 32, രാമനാട്ടുകര 68, തലക്കുളത്തൂർ 15, താമരശ്ശേരി 35, തിക്കോടി 16, തിരുവള്ളൂർ 44, തിരുവമ്പാടി 10, തൂണേരി 5, തുറയൂർ 2, ഉള്ള്യേരി 16, ഉണ്ണികുളം 46, വടകര 78, വളയം 1, വാണിമേൽ 9, വേളം 8, വില്യാപ്പള്ളി 22.

ഓക്സിജൻ ചാലഞ്ചിൽ കുടുംബശ്രീയും

കോഴിക്കോട് : കോർപ്പറേഷൻ പരിധിയിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്‌സിജനും അനുബന്ധ ഉപകരണങ്ങളും ആവശ്യത്തിന് ലഭ്യമാക്കുന്നതിന് തുടക്കമിട്ട ഓക്‌സിജൻ ചാലഞ്ചിൽ പങ്കാളിയായി കുടുംബശ്രീ. ഓക്‌സിജൻ സിലിണ്ടർ , ഓക്‌സിജൻ മാസ്‌ക്, ഓക്‌സിജൻ കോൺസന്ററേറ്റർ, പൾസ് ഓക്‌സി മീറ്റർ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയാണ് ഉദ്ദേശ്യം. നഗരസഭ കുടുംബശ്രീ നോർത്ത്, സൗത്ത്, സെൻട്രൽ എന്നിവിടങ്ങളിലെ അയൽകൂട്ടങ്ങൾ പത്ത് ഓക്‌സിജൻ കോൺസന്ററേറ്റർ സംഭാവന ചെയ്യും. ഒരു കോൺസന്ററേറ്ററിന്റെ വില 60,000യോളം വരും. ഇതിൽ ആദ്യത്തേത് ഇന്നലെ കൈമാറി. ബാക്കി അടുത്ത ആഴ്ചയോടെ നൽകും. ഓക്‌സിജൻ കോൺസന്ററേറ്റർ നഗരസഭ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ചെയർപേർസൺമാരായ ടി.കെ. ഗീത , രജിത ഒ, ഷിജ വിനോദ് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. ചാലഞ്ചിന്റെ ഭാഗമായി തുടങ്ങിയ അക്കൗണ്ടിലേക്ക് 53,000 രൂപ സംഭാവന ലഭിച്ചു. ചടങ്ങിൽ മരാമത്ത് കാര്യസ്ഥിരം സമിതി ചെയർമാൻ പി.സി. രാജൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഡോ. എസ്. ജയശ്രി ,നഗരസഭ സെക്രട്ടറി കെ.യു. ബിനി ,ഹെൽത്ത് സൂപ്പർവൈസർ കെ.ശിവദാസൻ കുടുബശ്രീ പ്രോജക്ട് ഓഫീസർ ടി.കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.

ഭയം വേണ്ട, അടുത്തുണ്ട് ടെലി മെഡിസിൻ

കോഴിക്കോട്: കൊവിഡ് രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും ആരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച ആശങ്ക അകറ്റാനും ചികിത്സയ്ക്കുമായി ജില്ലയിൽ ടെലി മെഡിസിൻ സേവനം.
ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേർന്നാരംഭിച്ച സേവനത്തിലൂടെ ആശുപത്രിയിൽ പോകാതെ തന്നെ ഡോക്ടർമാരുമായി സംവദിക്കാനും തുടർ ചികിത്സ നേടാനും കഴിയും. രോഗ പ്രശ്‌നങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയവയ്ക്കെല്ലാം ടെലി മെഡിസിനിലൂടെ പരിഹാരമുണ്ടാകും. വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കാൾ വഴി ഡോക്ടർ നേരിട്ട് സംസാരിക്കും. രോഗസ്ഥിതി മനസിലാക്കി ഡോക്ടർ മരുന്നുകളുടെ കുറിപ്പ് ഫോണിലേക്ക് അയക്കും. സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവർ തുടർന്ന് സ്വീകരിക്കേണ്ട കരുതലുകൾ സംബന്ധിച്ചും അടിയന്തര ഘട്ടമെങ്കിൽ ഹോസ്പിറ്റൽ, ട്രയേജ് സെന്റർ എന്നിവയിലേക്ക് മാറ്റാനും നിർദ്ദേശം നൽകും. 8593000424, 8593000425, 8593000426 എന്നി നമ്പറുകളിൽ ബന്ധപ്പെടാം. ദിവസവും മുഴുവൻ സമയവും സേവനം ലഭ്യമാകും. ദിവസേന 50 ലധികം പേരാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്.

 മാനസികാരോഗ്യം ഒരു വിളിപ്പാടകലെ

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും കൊവിഡ് പോസിറ്റീവായവർക്കും ഫോണിലൂടെ മാനസികാരോഗ്യ പിന്തുണ നൽകുന്നു. മദ്യാസക്തി , മറ്റു ലഹരി സംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കും കൗൺസലിംഗ് നൽകുന്നു. സഹായങ്ങൾക്ക് രാവിലെ 6 മുതൽ വൈകീട്ട് 5 വരെ വിളിക്കാം. ഫോൺ: 9495002270.

Advertisement
Advertisement