450 പേർക്ക് കൊവിഡ്
Tuesday 11 May 2021 12:14 AM IST
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 450 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 962 പേർ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്ത് നിന്ന് വന്നതും എട്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 440 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 85,895 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 78718 പേർ സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്.
ആകെ രോഗമുക്തരായവരുടെ എണ്ണം 72,790 ആണ്. ജില്ലക്കാരായ 12802 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 1) ആനിക്കാട് സ്വദേശിനി (53) കോഴഞ്ചേരി
ജില്ലാ ആശുപത്രിയിൽ മരിച്ചു. 2) നാറാണമ്മൂഴി സ്വദേശിനി (80) കോഴഞ്ചേരി
ജില്ലാ ആശുപത്രിയിൽ മരിച്ചു.